---
title: "കേളകം ഹൈസ്കൂളില്‍ കളിക്കൂട് - കലാപ്രദർശനം സംഘടിപ്പിച്ചു"
english_title: "Kelakamhighschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211692/kelakamhighschool"
published_at: "2024-06-12T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66697ee852cb8_1000003364.jpg"
keywords: []
---

# കേളകം ഹൈസ്കൂളില്‍ കളിക്കൂട് - കലാപ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:**  **കേളകം: **അവധിക്കാലം ആനന്ദകരമാക്കുന്നതിന് ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച് ഓണ്‍ലൈന്‍ വഴി നടപ്പാക്കിയ കളിക്കൂട് പരിപാടിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വിവിധതരം കരകൗശല വസ്തുക്കളുടെ പ്രദർശനം കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നടന്നു.

## Article Content

 **കേളകം: **അവധിക്കാലം ആനന്ദകരമാക്കുന്നതിന് ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച് ഓണ്‍ലൈന്‍ വഴി നടപ്പാക്കിയ കളിക്കൂട് പരിപാടിയുടെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വിവിധതരം കരകൗശല വസ്തുക്കളുടെ പ്രദർശനം കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നടന്നു.

മുൻ കലാധ്യാപകന്‍ ഇ. പി. ഐസക് പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ എം. വി മാത്യു അധ്യക്ഷത വഹിച്ചു.

അധ്യാപകരായ ജോൺ കെ ജേക്കബ്ബ് സ്വാഗതവും ഷൈന എം ജി നന്ദിയും പറഞ്ഞു. തുടര്‍ന്ന്, പ്രദര്‍ശനം ആസ്വദിക്കുന്നതിന് സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അവസരം ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211692/kelakamhighschool)