---
title: "കൊട്ടിയൂരില്‍ ക്ഷേത്രത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; സണ്ണി ജോസഫ് എം എൽ എ യുടെ സബ്മിഷന് മറുപടിയായി ദേവസ്വം വകുപ്പ് മന്ത്രി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211749/kottiyoor"
published_at: "2024-06-12T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669c3bd53a05_Screenshot_20240612-211952_Samsung_Internet.jpg"
keywords: []
---

# കൊട്ടിയൂരില്‍ ക്ഷേത്രത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; സണ്ണി ജോസഫ് എം എൽ എ യുടെ സബ്മിഷന് മറുപടിയായി ദേവസ്വം വകുപ്പ് മന്ത്രി

> **Lead Summary:**  **കൊട്ടിയൂർ** : ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവം നടന്നുകൊണ്ടിരിക്കുകയാണ്. മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് പഞ്ചായത്ത് തലത്തിലും മലബാർ ദേവസം ബോര്‍ഡ് തലത്തിലും യോഗം ചേർന്നു.

## Article Content

 **കൊട്ടിയൂർ** : ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ വൈശാഖ മഹോത്സവം നടന്നുകൊണ്ടിരിക്കുകയാണ്. മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് പഞ്ചായത്ത് തലത്തിലും മലബാർ ദേവസം ബോര്‍ഡ് തലത്തിലും യോഗം ചേർന്നു.

ജില്ലാ കളക്ടർ യോഗം വിളിക്കുകയും നിര്‍ദേശങ്ങള്‍ പരിഗണിച്ച് നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തിരുന്നുവെന്നും സണ്ണി ജോസഫ് എം എൽ എ നിയമസഭയിൽ പറഞ്ഞു . പക്ഷെ ഇപ്പോള്‍ വലിയ പ്രതിസന്ധികൾ നേരിടുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 35 ലക്ഷത്തിൽ അധികം ആളുകൾ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്നുണ്ട്. കൊട്ടിയൂരിൽ ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ടത് ഗതാഗതകുരുക്കാണ്, അത് ഒഴിവാക്കാനുള്ള റോഡുകളുടെ വീതികൂട്ടൽ, പാര്‍ക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, പോലീസിന്റെ ഫലപ്രദമായ ഇടപെടലുകൾ, വൈദ്യസഹായം ഏർപ്പെടുത്തുക, ആവശ്യമായ ടോയ് ലറ്റ് സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ, അക്കരെ കൊട്ടിയൂരിലേക്ക് പോകുന്നതിനു ബണ്ടിനു പകരം പാലം വേണം, ജനലക്ഷങ്ങൾ തീർത്ഥാടകരായി എത്തുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം നോട്ടിഫൈഡ് ഫെസ്റ്റിവൽ ആയി പ്രഖ്യാപിക്കണം, ഇത്തരം കാര്യങ്ങൾക്ക് ന്യായമായിട്ടുള്ള പരിഹാരം ഉണ്ടാക്കണമെന്ന് സണ്ണി ജോസഫ്‌ എം എല്‍ എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211749/kottiyoor)