---
title: "രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു"
english_title: "Covid cases increasing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21176/covid-cases-increasing"
published_at: "2022-01-17T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4d8a5f1dec_images - 2022-01-17T081653.340.jpeg"
keywords: []
---

# രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

> **Lead Summary:** രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ 41000ത്തിന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചു.

## Article Content

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ 41000ത്തിന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചു.

കര്‍ണാടകയില്‍ 34000ത്തിന് മുകളില്‍ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്‌ ചെയ്തത്.

ഗുജറാത്തില്‍ 10000ത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ബംഗാളില്‍ 14000ത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തമിഴ് നാട്ടിലെ പൊതു പരീക്ഷകള്‍ സര്‍ക്കാര്‍ മാറ്റിവച്ചു.

അതിനിടെ ദില്ലിയില്‍ കേസുകള്‍ കുറയുകയാണെന്നും ദില്ലി 3ആം തരംഗത്തെ ഫലപ്രദമായി നേരിടുമെന്നും ദില്ലി ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിന്‍ ക്യാക്തമാക്കി.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ 70% മുതിര്‍ന്ന പൗരന്മാരും കോവിഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ അറിയിച്ചു.

93% പൗരന്മാര്‍ ഒരു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 156 കോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍ ആണ് വിതരണം ചെയ്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21176/covid-cases-increasing)