---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211812/applynow"
published_at: "2024-06-13T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a74b4446ca_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ഫിഷറീസ് വകുപ്പ് 2024 - 25 വര്‍ഷം ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : ഫിഷറീസ് വകുപ്പ് 2024 - 25 വര്‍ഷം ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പദ്ധതിയില്‍ 75 ശതമാനം സബ്‌സിഡിയും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. അപേക്ഷാ ഫോറം മത്സ്യഭവനുകളില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 10നകം അതത് മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211812/applynow)