---
title: "പായം ഗ്രാമപഞ്ചായത്ത്  നെറ്റ് സീറോ കാർബൺ കേരളം- അംഗൻ ജ്യോതി പദ്ധതി ഉപകരണ വിതരണ ഉദ്ഘാടനം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211818/iritty"
published_at: "2024-06-13T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a7bd08951d_IMG-20240613-WA0011.jpg"
keywords: []
---

# പായം ഗ്രാമപഞ്ചായത്ത്  നെറ്റ് സീറോ കാർബൺ കേരളം- അംഗൻ ജ്യോതി പദ്ധതി ഉപകരണ വിതരണ ഉദ്ഘാടനം

> **Lead Summary:**  **ഇരിട്ടി**: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി അംഗൻജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി പായം പഞ്ചായത്തിലെ അംഗനവാടികൾക്ക് നൽകുന്ന ഊർജ്ജ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു.

## Article Content

 **ഇരിട്ടി**: നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി അംഗൻജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി പായം പഞ്ചായത്തിലെ അംഗനവാടികൾക്ക് നൽകുന്ന ഊർജ്ജ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു.

പായം പഞ്ചായത്തിലെ 28 അംഗനവാടികൾക്ക് ഒന്നാം ഘട്ടത്തിൽ ഇൻഡക്ഷൻ കുക്കർ നൽകിയിരുന്നു. അതിൻ്റെ തുടർച്ചയായി ആവശ്യമായ പാത്രങ്ങളുടെ വിതരണ ഉദ്ഘാടനമാണ് നിർവ്വഹിച്ചത്.. ഹരിത കേരളം മിഷൻ, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അംഗനവാടികളിലെ അടുക്കള സ്മാർട്ട് ആകുന്നതോടൊപ്പം എല്ലാ വൈദ്യുത ഉപകരണങ്ങളും ഊർജ്ജ കാര്യക്ഷമതയുള്ളതായി മാറുന്നതാണ്. കർബ്ബൺ ബഹിർഗമനം കുറച്ചു കൊണ്ടുവന്ന് നെറ്റ് സീറോ കാർബ്ബൺ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി എന്ന നിലയിൽ പഞ്ചായത്തിനെ ഹരിതാപമാക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

അംഗൻവാടികളുടെ ഊർജ്ജ ഉപയോഗം സോളാർ ഊർജ്ജത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യമാണുള്ളത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായിരുന്നു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക വിശദീകരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജെസ്സി പി എൻ , വി .പ്രമീള , മെമ്പർമാരായ ബിജു കോങ്ങാടൻ, പി. സാജിദ് പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ജെയ്സ് ടി. തോമസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211818/iritty)