---
title: "സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും"
english_title: "Working of schools"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21182/working-of-schools"
published_at: "2022-01-17T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4e1f4716cc_images - 2022-01-17T085635.201.jpeg"
keywords: []
---

# സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി രാവിലെ 11 മണിക്ക് ഉന്നത തലയോഗം ചേരും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി രാവിലെ 11 മണിക്ക് ഉന്നത തലയോഗം ചേരും.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഈ മാസം 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനിലേക്കു മാറ്റാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. 21-ാം തിയതി മുതല്‍ 10, 11, 12 ക്ലാസുകള്‍ മാത്രമാകും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കുക.

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് കൂടുതല്‍ ക്ലാസ് സമയം നല്‍കാനും സാധ്യതയുണ്ട്. ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. കുട്ടികളുടെ എണ്ണമനുസരിച്ച്‌ സ്‌കൂള്‍ അധികാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം മാര്‍ഗരേഖയില്‍ നല്‍കിയേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21182/working-of-schools)