---
title: "ഡിജിറ്റൽ സർവെ വിഭാഗം അറിയിപ്പ്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211826/iritty"
published_at: "2024-06-13T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a80cbd69be_images_(4)_(21).jpeg"
keywords: []
---

# ഡിജിറ്റൽ സർവെ വിഭാഗം അറിയിപ്പ്

> **Lead Summary:**  കരിക്കോട്ടക്കരി : ഡിജിറ്റൽ സർവെ കരിക്കോട്ടക്കരി വില്ലേജുമായി ബന്ധപ്പെട്ട് സെക്ഷൻ 9 കരട് പ്രസിദ്ധീകരണത്തിന് മുന്നോടിയായി റക്കാർഡുകളുടെ പ്രദർശനം താഴെ പറയുന്ന തിയതികളിൽ താഴെ പറയുന്ന സ്ഥലത്തുവച്ച് പൊതുജനങ്ങൾക്ക് പരിശോധിച്ച് തങ്ങളുടെ സ്ഥലം സർവ്വെ ചെയ്തിട്ടുണ്ടെന്നും, പേരുകൾ ശരിയായി വന്നിട്ടുണ്ടെന്നും ഉറപ്പുവരുത്താവുന്നതാണ്.

## Article Content

 കരിക്കോട്ടക്കരി : ഡിജിറ്റൽ സർവെ കരിക്കോട്ടക്കരി വില്ലേജുമായി ബന്ധപ്പെട്ട് സെക്ഷൻ 9 കരട് പ്രസിദ്ധീകരണത്തിന് മുന്നോടിയായി റക്കാർഡുകളുടെ പ്രദർശനം താഴെ പറയുന്ന തിയതികളിൽ താഴെ പറയുന്ന സ്ഥലത്തുവച്ച് പൊതുജനങ്ങൾക്ക് പരിശോധിച്ച് തങ്ങളുടെ സ്ഥലം സർവ്വെ ചെയ്തിട്ടുണ്ടെന്നും, പേരുകൾ ശരിയായി വന്നിട്ടുണ്ടെന്നും ഉറപ്പുവരുത്താവുന്നതാണ്.

കരിക്കോട്ടക്കരി വില്ലേജിൽ ഉൾപ്പെട്ടു വരുന്ന അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഈന്തുംകരി - 14ന് വെള്ളിയാഴ്ച ഈന്തും കരി പാരിഷ് ഹാളിലും .ഒൻപതാം വാർഡ് - കൂമൻതോട് 15ന് ശനിയാഴ്ച കരിക്കോട്ടിക്കരി ക്യാമ്പ് ഓഫീസ്, വാർഡ് 10 കരിക്കോട്ടക്കരി 18 ന് ചൊവ്വാഴ്ച കൊട്ടുകപ്പാറ അംഗൻവാടിയിലും . വാർഡ് 11 വലിയപറമ്പിൻകരി 15ന് ശനിയാഴ്ച വലിയപറമ്പിൻകരി വായനശാലയിലും വാർഡ് - 12 കമ്പനി നിരത്ത് 14ന് വെള്ളിയാഴ്ച അംഗൻവാടിയിയിലും കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ കരിക്കോട്ടക്കരി ടൗണിലുള്ള കേമ്പ് ഓഫീസിലും വച്ച് പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണെന്ന് ഹെഡ് സർവ്വേയർ പി.വി. ദിനേശൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211826/iritty)