---
title: "ജില്ലാ ജൂനിയർ വോളി :ജിമ്മി ജോർജ് അക്കാദമിയും കണ്ണൂർ സ്പോർട്സ് സ്കൂളും ജേതാക്കളായി"
english_title: "District  junior volleyball"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21184/district-junior-volleyball"
published_at: "2022-01-17T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4e3882acbc_Picsart_22-01-17_09-01-36-444.jpg"
keywords: []
---

# ജില്ലാ ജൂനിയർ വോളി :ജിമ്മി ജോർജ് അക്കാദമിയും കണ്ണൂർ സ്പോർട്സ് സ്കൂളും ജേതാക്കളായി

> **Lead Summary:** പേരാവൂർ : സ്പോർട്സ് കൗൺസിലിന്റെനേതൃത്വത്തിൽ പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടന്ന കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളിൽ കണ്ണൂർ സ്പോർട്സ് സ്കൂളും ജേതാക്കളായി. 

## Article Content

പേരാവൂർ : സ്പോർട്സ് കൗൺസിലിന്റെനേതൃത്വത്തിൽ പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടന്ന കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയും പെൺകുട്ടികളിൽ കണ്ണൂർ സ്പോർട്സ് സ്കൂളും ജേതാക്കളായി. 

വിജയികൾക്ക് ഡോ.വി.ശിവദാസൻ എം.പി ജിമ്മി ജോർജ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം ഡോ.പി.പി ബിനീഷ് സ്വാഗതവും തലശ്ശേരി വോളി അക്കാദമി കൺവീനർ പി.ബാലൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21184/district-junior-volleyball)