---
title: "കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്നു"
english_title: "19 year old beaten to death in Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21185/19-year-old-beaten-to-death-in-kottayam"
published_at: "2022-01-17T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4e61d9af09_images - 2022-01-17T091418.689.jpeg"
keywords: []
---

# കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്നു

> **Lead Summary:** കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്ന ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

## Article Content

കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്ന ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വിമലഗിരി കീഴ്കുന്ന് സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുണ്ടാ ലിസ്റ്റിലുള്ള കെ.ഡി. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോമോന്‍റെ നേതൃത്വത്തിലുള്ള സംഘം ഷാനെ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് സൂചന.

പുലര്‍ച്ച രണ്ട് മണിക്ക് തലച്ചുമടായി എത്തിച്ച് പൊലീസ് സ്റ്റേഷനുമുന്നില്‍ തള്ളിയ ശേഷം കൊലപാതകം പ്രതി ജോമോന്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഷാനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21185/19-year-old-beaten-to-death-in-kottayam)