---
title: "ആം ആദ്മി പാര്‍ട്ടി ദ്വിദിന ട്രെയിനിംഗ് ക്യാംപ്"
english_title: "Aap"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211859/aap"
published_at: "2024-06-13T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9c1545414_Screenshot_20240613-123919_Chrome.jpg"
keywords: []
---

# ആം ആദ്മി പാര്‍ട്ടി ദ്വിദിന ട്രെയിനിംഗ് ക്യാംപ്

> **Lead Summary:** **ഇരിട്ടി:** ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ദ്വിദിന ട്രെയിനിംഗ് ക്യാംപ് ഇന്നും നാളെയും ചുങ്കക്കുന്ന് കൊട്ടിയൂര്‍വാലി റിസോര്‍ട്ടില്‍ നടക്കും. പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ പാര്‍ട്ടി ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാണ് ക്യാംപ് നടത്തുന്നത്.

## Article Content

**ഇരിട്ടി:** ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ദ്വിദിന ട്രെയിനിംഗ് ക്യാംപ് ഇന്നും നാളെയും ചുങ്കക്കുന്ന് കൊട്ടിയൂര്‍വാലി റിസോര്‍ട്ടില്‍ നടക്കും. പേരാവൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളിലെ പാര്‍ട്ടി ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാണ് ക്യാംപ് നടത്തുന്നത്.

ഇന്ന് 2 ന് ആരംഭിക്കുന്ന ക്യാംപിന് ആം ആദ്മി പാര്‍ട്ടി ട്രെയിനര്‍ ഷൗക്കത്തലി ഏറോത്ത് ക്ലാസ് നല്‍കും. സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ, ജില്ലാ പ്രസിഡന്റ് ടി.ടി.സ്റ്റീഫന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു പാമ്പയ്ക്കല്‍, ഷാജി മാട്ടറ, പി.വി. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. സംസ്ഥാന, ജില്ലാ നേതാക്കള്‍ ക്യാംപില്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211859/aap)