---
title: "ഐ ജി എഫ് ജി ഗ്രാമദീപം പഠനോപകരണങ്ങൾ കൈമാറി"
english_title: "ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211863/ulikkal"
published_at: "2024-06-13T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9d2de814a_IMG-20240612-WA0029.jpg"
keywords: []
---

# ഐ ജി എഫ് ജി ഗ്രാമദീപം പഠനോപകരണങ്ങൾ കൈമാറി

> **Lead Summary:**  **ഉളിക്കൽ** : ഐ ജി എഫ് ജി ഗ്രാമദീപം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി വന്ന എഡ്യൂഗ്രാമ 2024 പാഠ്യ പദ്ധതിയുടെ സമാപനം മണിക്കടവിൽ വച്ച് നടത്തി. സുപ്രീം കോർട്ട് റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായ ഐ ജി എഫ് ജി ഗ്രാമദീപം കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന സുമനസ്സുകളായ ജീവകാരുണ്യ പ്രവർത്തക കൂട്ടായ്മയാണ്. മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 193 ഓളം വിദ്യാർത്ഥികളാക്കാനാണ് എഡ്യൂഗ്രാമ 2024 ലൂടെ പഠനോപകാരങ്ങൾ വിതരണം ചെയ്തത് .

## Article Content

 **ഉളിക്കൽ** : ഐ ജി എഫ് ജി ഗ്രാമദീപം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി വന്ന എഡ്യൂഗ്രാമ 2024 പാഠ്യ പദ്ധതിയുടെ സമാപനം മണിക്കടവിൽ വച്ച് നടത്തി. സുപ്രീം കോർട്ട് റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായ ഐ ജി എഫ് ജി ഗ്രാമദീപം കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന സുമനസ്സുകളായ ജീവകാരുണ്യ പ്രവർത്തക കൂട്ടായ്മയാണ്. മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 193 ഓളം വിദ്യാർത്ഥികളാക്കാനാണ് എഡ്യൂഗ്രാമ 2024 ലൂടെ പഠനോപകാരങ്ങൾ വിതരണം ചെയ്തത് .

സമാപന പരിപാടിയിൽ മണിക്കടവ് മേഖലയിലെ കുട്ടികൾക്ക് നൽകുവാനുള്ള കിറ്റ് മണിക്കടവ് ഫോറോനാ വികാരി ഫാ. പയസ് പടിഞ്ഞാറേമുറിക്ക് ഗ്രാമദീപത്തിന്റെ അമരക്കാരൻ വിമൽ മാത്യു ഉപ്പുകണ്ടത്തിൽ, ഷിന്റോ മാത്യു മൂക്കനോലി, ജോജോ സേവ്യർ പാലാക്കുഴിയിൽ, വിസ്മയ വിമൽ വലിയകണ്ടത്തിൽ, റോജോ കണ്ടത്തിക്കുടിയിൽ, ബേബി കൂനൻമാക്കൽ എന്നിവർ ചേർന്ന് കൈമാറി. ചടങ്ങിൽ അസിസ്റ്റന്റ് വികാരി ഫാ നിധിൻ തകിടിയേൽ, മാതൃവേദി അംഗങ്ങളായ സിസ്റ്റർ അൻസാ (എസ് എ ബി എസ് ), സാലമ്മ പ്ലാത്തോട്ടം, റോബ വേങ്ങപ്പള്ളിൽ, സ്വപ്ന ആളോത്ത് , സിബി പുതുശ്ശേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211863/ulikkal)