---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു "
english_title: "Kunnoth "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211864/kunnoth"
published_at: "2024-06-13T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9e4fcf206_IMG-20240613-WA0024.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 

> **Lead Summary:** **കുന്നോത്ത്**: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 2023-24 വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും 1200 ല്‍ 1199 മാര്‍ക്ക് നേടി കോര്‍പ്പറേറ്റ് തലത്തില്‍ ഏറ്റവും ഉയര്‍ന്ന് മാര്‍ക്ക് വാങ്ങിയ സ്‌കൂളിലെ കെ.ആര്‍.ദിയാനന്ദയെയും അനുമോദിച്ചു.

## Article Content

**കുന്നോത്ത്**: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 2023-24 വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും 1200 ല്‍ 1199 മാര്‍ക്ക് നേടി കോര്‍പ്പറേറ്റ് തലത്തില്‍ ഏറ്റവും ഉയര്‍ന്ന് മാര്‍ക്ക് വാങ്ങിയ സ്‌കൂളിലെ കെ.ആര്‍.ദിയാനന്ദയെയും അനുമോദിച്ചു.

പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ മൂക്കിലക്കാട്ട് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ.എം.ജെ.മാത്യു മുഖ്യാതിഥിയായിരുന്നു. കോര്‍പ്പറേറ്റ് തലത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിക്ക് ജൂബിലി ചിറ്റ്‌സ് ഏര്‍പ്പെടുത്തിയ കാഷ് അവാര്‍ഡും മൊമന്റോയും ജൂബിലി ചിറ്റ്‌സ് ജനറല്‍ മാനേജര്‍ ജോളി സെബാസ്റ്റ്യന്‍ വിതരണം ചെയ്തു.

പായം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ മുജീബ് കുഞ്ഞിക്കണ്ടി, അംഗം ഷൈജന്‍ ജേക്കബ്, അസി. മാനേജര്‍ ഫാ.തോമസ് പാണാക്കുഴിയില്‍, പ്രിന്‍സിപ്പല്‍ പി.കെ.ബാബു,  തോമസ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക രാജി കുര്യന്‍, പിടിഎ പ്രസിഡന്റ് ജോയിക്കുട്ടി ജോസഫ്, സ്റ്റാഫ് പ്രതിനിധി വി.ജെ.സിജോ, സ്റ്റാഫ് സെക്രട്ടറി ഫാ.ജോസഫ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211864/kunnoth)