---
title: "വാദ്യോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211947/mananthavadi"
published_at: "2024-06-13T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666af20ec1a43_IMG-20240613-WA0043.jpg"
keywords: []
---

# വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **അമ്പലവയൽ**: നബാർഡിൻറെ സാമ്പത്തിക പിന്തുണയോടെ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി നടപ്പിലാക്കുന്ന ചീങ്ങേരി ട്രൈബൽ ഡെവലപ്മെൻറ് പ്രൊജക്റ്റിൻ്റെ ഭാഗമായി ഗോത്ര വിഭാഗത്തിൽപ്പെട്ട പ്രദേശവാസികൾ ഉൾപ്പെട്ട ശിവ ചൈതന്യംശിങ്കാരിമേളം ഗ്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

**അമ്പലവയൽ**: നബാർഡിൻറെ സാമ്പത്തിക പിന്തുണയോടെ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി നടപ്പിലാക്കുന്ന ചീങ്ങേരി ട്രൈബൽ ഡെവലപ്മെൻറ് പ്രൊജക്റ്റിൻ്റെ ഭാഗമായി ഗോത്ര വിഭാഗത്തിൽപ്പെട്ട പ്രദേശവാസികൾ ഉൾപ്പെട്ട ശിവ ചൈതന്യംശിങ്കാരിമേളം ഗ്രൂപ്പിന് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

ഗോത്ര ജനതയുടെ തനത് വരുമാനവർദ്ധനവ് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാദ്യോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. നബാർഡ് ഡിഡിഎം അജിത്ത് മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം അംബിക, ജനകീയ മേൽനോട്ട സമിതി ചെയർമാൻ ചിന്നപ്പൻ എന്നിവർ സംസാരിച്ചു. ബ്രഹ്മഗിരി ഡയറക്ടർ ബോർഡ് അംഗം പികെ അനൂപ് സ്വാഗതവും പ്രോജക്ട് മാനേജർ മോഹൻദാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211947/mananthavadi)