---
title: "യാകൂബിൻ്റെ 18 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212059/iritty"
published_at: "2024-06-14T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bc821f04a9_IMG-20240614-WA0010.jpg"
keywords: []
---

# യാകൂബിൻ്റെ 18 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

> **Lead Summary:** **ഇരിട്ടി** : ആർ എസ് എസ് കാർ കൊല ചെയ്ത പുന്നാട്ടെ സി പി എം പ്രവർത്തകൻ കെ.കെ. യാകൂബിൻ്റെ 18 മത് ചരമവാർഷിക ദിനത്തിൽ സി പി എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു .

## Article Content

**ഇരിട്ടി** : ആർ എസ് എസ് കാർ കൊല ചെയ്ത പുന്നാട്ടെ സി പി എം പ്രവർത്തകൻ കെ.കെ. യാകൂബിൻ്റെ 18 മത് ചരമവാർഷിക ദിനത്തിൽ സി പി എം പുന്നാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു .

പുന്നാട് ടൗണിൽ നടന്ന അനുസ്മരണ പൊതുയോഗം ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയിക്ക് സി തോമസ്സ് ഉദ്ഘാടനം ചെയ്തു. പി.പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ബിനോയ് കുര്യൻ വൈ എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, സി പി എം ഇരിട്ടി ഏറിയ സെക്രട്ടറി കെ.വി.സക്കീർ ഹുസൈൻ, നഗരസഭ ചെയർ പേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ ,എൻ. രാജൻ എന്നിവർ പ്രസംഗിച്ചു . താവിലകുറ്റിയിൽ നടന്ന അനുസ്മരണം സി പി എം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു .കെ .രജീഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. അനിത, പി. വിജയൻ ,എൻ. രാജൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212059/iritty)