---
title: "കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന"
english_title: "Acropolismallfire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212152/acropolismallfire"
published_at: "2024-06-14T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c15b8e97e6_1000003840.jpg"
keywords: []
---

# കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

> **Lead Summary:** കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. മാളിലെ അഞ്ചാം നിലയിൽ നിന്നാണ് തീപടർന്നത്. ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.

## Article Content

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന. മാളിലെ അഞ്ചാം നിലയിൽ നിന്നാണ് തീപടർന്നത്. ഒരു ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തം ഉണ്ടായത്.

പുക മറ്റു നിലകളിലേക്ക് പടർന്നു. നാല് ഫയർഎഞ്ചിനുകൾ ഉപയോ​ഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തീ മറ്റ് നിലകളിലേക്ക് പടർന്നു. തുടർന്ന് കൂടുതൽ ഫയർഎഞ്ചിനുകൾ എത്തിച്ച് തീ അണക്കാനുള്ള ശ്രമം നടക്കുകയാണ്.

മാളിൽ‌ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമവും പുരോ​ഗമിക്കുകയാണ്. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212152/acropolismallfire)