---
title: "ഫെബ്രുവരി അവസാനത്തോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചേക്കും "
english_title: "Vaccination of children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21225/Vaccination-of-children"
published_at: "2022-01-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e517048e176__115616965_hi064390515.jpg"
keywords: []
---

# ഫെബ്രുവരി അവസാനത്തോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചേക്കും 

> **Lead Summary:**  ഫെബ്രുവരി അവസാനത്തോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എന്‍.കെ അറോറ അറിയിച്ചിരുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ള 45 ശതമാനം കുട്ടികള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ വാക്സിന്‍ നല്‍കാന്‍ ആലോചനയുണ്ട്.

## Article Content

 ഫെബ്രുവരി അവസാനത്തോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് ഇമ്യുണൈസേഷന്റെ നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എന്‍.കെ അറോറ അറിയിച്ചിരുന്നു. 15 നും 18 നും ഇടയില്‍ പ്രായമുള്ള 45 ശതമാനം കുട്ടികള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ വാക്സിന്‍ നല്‍കാന്‍ ആലോചനയുണ്ട്.

ജനുവരി അവസാനത്തോടെ 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളില്‍ ആദ്യം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡോ. അറോറ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിക്കാനും പദ്ധതിയുണ്ട്. സ്‌കൂള്‍, കോളജ് തുടങ്ങി, ആളുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ പോകുന്നതിനാല്‍ കൗമാരക്കാരുടെ വാക്സിനേഷന്‍ പ്രധാനമാണെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21225/Vaccination-of-children)