തൃശൂർ, പാലക്കാട് മേഖലകളിൽ ഭൂചലനം

തൃശൂർ, പാലക്കാട് മേഖലകളിൽ ഭൂചലനം
Jun 15, 2024 09:53 AM | By sukanya

തൃശൂർ തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു.

റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്.  ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Thrissur

Next TV

Related Stories
യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

Oct 27, 2024 05:03 AM

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി യുഡിവൈഫ്

യൂത്ത് ഫോർ പ്രിയങ്ക ക്യാമ്പയിനുമായി...

Read More >>
നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

Oct 27, 2024 05:01 AM

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന് തുടക്കം

നേതാക്കൾ വീടുകളിലേക്ക്; ഗൃഹസന്ദർശന ക്യാമ്പയിന്...

Read More >>
തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

Oct 27, 2024 04:53 AM

തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി

തൊഴിൽ നൈപുണ്യ പരിശീലന...

Read More >>
തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

Oct 27, 2024 04:49 AM

തൊഴിൽമേളയിൽ 30 പേർക്ക് നിയമനം

തൊഴിൽമേളയിൽ 30 പേർക്ക്...

Read More >>
വാർഡന്മാരെ നിയമിക്കുന്നു

Oct 27, 2024 04:47 AM

വാർഡന്മാരെ നിയമിക്കുന്നു

വാർഡന്മാരെ...

Read More >>
കുടിവെള്ള വിതരണം മുടങ്ങും

Oct 27, 2024 04:43 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
News Roundup






Entertainment News