---
title: "വീണ്ടുമൊരു ഗദ്ദികക്കാലം:  ചിലങ്കയണിഞ്ഞ് തിരുനെല്ലിയിലെ നാട്ടുവഴികൾ "
english_title: "Thirunelli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212335/thirunelli"
published_at: "2024-06-15T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d3fbcb98ae_IMG-20240615-WA0020.jpg"
keywords: []
---

# വീണ്ടുമൊരു ഗദ്ദികക്കാലം:  ചിലങ്കയണിഞ്ഞ് തിരുനെല്ലിയിലെ നാട്ടുവഴികൾ 

> **Lead Summary:**  **തിരുനെല്ലി**: കാടിനു നടുവിലെ തിരുനെല്ലിക്ക് വീണ്ടും ഗദ്ദികക്കാലം. ചുവപ്പു പട്ടുടുത്ത് നെറ്റിയിൽ കുറിവരച്ച് അനുഷ്ഠാനത്തിൻ്റെ കൈകൾ കോർത്ത് അടിയ സമുദായം ഓർമകളെ തിരികെ വിളിച്ചു. തിരുനെല്ലി ക്ഷേത്രനട യിൽനിന്ന് തുടങ്ങി വീടുവീടാന്തരം കയറിയിറങ്ങി നാടിന്റെ നല്ല കാലത്തിനായാണ് ഗദ്ദികയുടെ ഉണർത്തുപാട്ടുകൾ.

## Article Content

 **തിരുനെല്ലി**: കാടിനു നടുവിലെ തിരുനെല്ലിക്ക് വീണ്ടും ഗദ്ദികക്കാലം. ചുവപ്പു പട്ടുടുത്ത് നെറ്റിയിൽ കുറിവരച്ച് അനുഷ്ഠാനത്തിൻ്റെ കൈകൾ കോർത്ത് അടിയ സമുദായം ഓർമകളെ തിരികെ വിളിച്ചു. തിരുനെല്ലി ക്ഷേത്രനട യിൽനിന്ന് തുടങ്ങി വീടുവീടാന്തരം കയറിയിറങ്ങി നാടിന്റെ നല്ല കാലത്തിനായാണ് ഗദ്ദികയുടെ ഉണർത്തുപാട്ടുകൾ.

തിരുനെല്ലിയിലും തൃശ്ശിലേരിയിലുംമാത്രം ഒതുങ്ങുകയാണ് ഇന്ന് ഈ അനുഷ്ഠാനങ്ങൾ. ഗദ്ദികയുടെ ആചാര്യനായിരുന്ന പി.കെ. കാളനും മരുമകൻ പി.കെ. കരിയനു ശേഷം ഗദ്ദികയെ ഗോത്രഗ്രാമങ്ങളിൽ നില നിർത്താൻ സമുദായവും പാടു പെടുകയാണ്. രോഗങ്ങളെ നാടുനീക്കിയ അനുഷ്‌ഠാനം നാട്ടുഗദ്ദികയെന്ന ആചാര ത്തനിമയുടെ നിധിസൂക്ഷിപ്പുകാരാണ് അടിയസമൂഹം. ഗോ ത്രജീവിതത്തിന്റെ അതിവേഗം പിന്നിട്ടുപോകുന്ന കാഴ്ചകളിൽ നാട്ടുഗദ്ദിക സവിശേഷമാണ്.

മൂപ്പൻ പാട്ടുപാടി അനുഷ്ഠാന ത്തെ ഉണർത്തുമ്പോൾ സ്ത്രീ വേഷം കെട്ടിയ പുരുഷൻമാർ കുടിലിനകത്തുനിന്ന് ഇറങ്ങുകയായി. ഒറ്റച്ചെണ്ടയിൽ മേളം കനക്കുന്നതിനനുസരിച്ച് ചുവടുകൾക്ക് ചടുലതയും താളവും കൈവരികയായി. ഉറഞ്ഞുതുള്ളിയ മൂപ്പൻമാർ കല്പിക്കുന്ന വിധിയുടെ അനന്തരം ജാതിമതഭേദമന്യേ വീടുവി ടാന്തരം നാട്ടുഗദ്ദിക കയറിയിറങ്ങുകയായി. കാലം പരിഷ്കാരങ്ങൾ അതിവേഗം ഏറ്റുവാങ്ങു മ്പോൾ അനുഷ്ഠാനകലകൾ നി ലനിർത്താൻ പാടുപെടുകയാ ണ് ഇന്ന് ഈ സമൂഹം. വർഷം തോറും നാടിന്റെ നന്മയ്ക്കായി അവതരിപ്പിക്കുന്ന ഗദ്ദിക ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ്. അരിയും തേങ്ങയും മു ത്താറിയുമാണ് ഗദ്ദികയ്ക്കു വേണ്ടത്. മുറം ചാരി ചുരൽവടിവെ ച്ച് കാണിക്കയർപ്പിച്ചാണ് ഈ ചടങ്ങുകൾ തുടങ്ങിയിരുന്നത്. ഗദ്ദിക നടത്താൻ സംഹാരമൂർ ത്തിയായ ശിവനോട് അനുവാദം ചോദിക്കുന്നതും ശേഷമായ അനുഷ്ഠാനമാണ്. കന്നഡയിൽനിന്നുള്ള കുടിയേറ്റം കർണാടകയിൽനിന്നുമാണ് അടിയരുടെ വയനാട്ടിലേക്കു ള്ള കുടിയേറ്റം. കന്നഡ കുട്ടിക്കലർത്തിയ ഭാഷയും ജീവിത രീതിയുമാണ് ഇവരിൽ ശേഷിക്കുന്നത്. ഏറെക്കാലം ഇവരു ടെ കുടിലുകളിൽത്തന്നെയാണ് ഗദ്ദിക എന്ന കലാരൂപം ഒതു ങ്ങിനിന്നത്. പി.കെ. കാളനാണ് ഈ അനുഷ്ഠാനത്തിൻറ അല്പം ഭാഗമെങ്കിലും പുറംലോകത്തിനായി പരിചയപ്പെടുത്തി യത്. നമുക്കിടയിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട കലാരൂപവും അനുഷ്ഠാനവുമല്ല ഇത്.

വരുംതലമുറകൾ ഇതിനെ ഏറ്റെടു ക്കണം. ഇതിനായി നാട്ടുഗദ്ദികയെ ജനസമക്ഷം അവതരിപ്പി ക്കുന്നു എന്നാണ് പി.കെ. കാളൻ പറഞ്ഞത്. സ്വന്തം സമുദായത്തിൽ ഇതിനോട് വിയോജിച്ചുനിന്നവ രോടെല്ലാം കലഹിച്ച് നിർബന്ധബുദ്ധിയോടെ ഗദ്ദികയെ കാളൻ പൊതുവേദിയിലേക്ക് പരിചയപ്പെടുത്തി. പിന്നീട് കേരള ഫോ‌ക്ലോർ അക്കാദമി ചെയർമാൻ പദവി ഏറ്റെടുത്തപ്പോൾ ഗദ്ദികയ്ക്കായി ഒരു അക്കാദമി സ്വന്തം നാട്ടിൽ സ്ഥാപിക്കണമെന്നായി കാളൻ്റെ ആഗ്രഹം. എന്നാൽ, ഇതിനുമുമ്പേ ഈ കുലപതി അരങ്ങൊഴിഞ്ഞു പോയി. കാളൻറെ മരുമകൻ പി.കെ. കരിയൻ ആവുന്നപോലെ ഈ കലാരൂപത്തെ സംരക്ഷിക്കാൻ പരിശ്രമങ്ങൾ നടത്തി. ഇപ്പോൾ ഈ അനുഷ്ഠാനം സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം പിൻതലമുറയിൽ എത്തിനിൽക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212335/thirunelli)