---
title: "സെമിനാർ ഹാൾ  ഉദ്ഘാടനം ചെയ്തു"
english_title: "Seminarhallinaguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212375/seminarhallinaguration"
published_at: "2024-06-15T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d630326532_1000004173.jpg"
keywords: []
---

# സെമിനാർ ഹാൾ  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വയനാട് : **ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തീകരിച്ച മീനങ്ങാടിയിലെ ഗവ: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

## Article Content

**വയനാട് : **ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തീകരിച്ച മീനങ്ങാടിയിലെ ഗവ: കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡേയുടെ ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി അസൈനാർ നിർവ്വഹിച്ചു.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ.വിനയൻ, ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഉഷ തമ്പി, സിന്ധു ശ്രീധരൻ, ടി.പി. ഷിജു, പി.ടി.എ പ്രസിഡൻ്റ് പി.സുബൈർ, സൂപ്രണ്ട് സിൻഡ്രല ജേക്കബ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212375/seminarhallinaguration)