---
title: "ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് കണ്ണൂർ മണ്ഡലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും: രാമചന്ദ്രൻ കടന്നപ്പള്ളി"
english_title: "Azadi ka Amrit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21245/Azadi-ka-Amrit"
published_at: "2022-01-17T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e52e8690c7a_Picsart_22-01-17_14-22-36-876.jpg"
keywords: []
---

# ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് കണ്ണൂർ മണ്ഡലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും: രാമചന്ദ്രൻ കടന്നപ്പള്ളി

> **Lead Summary:** സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് കണ്ണൂർ മണ്ഡലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് കണ്ണൂർ മണ്ഡലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിദ്യാർഥികളെ ദേശീയ പ്രബുദ്ധരാക്കുക ലക്ഷ്യമിട്ട് എൻ്റെ ഭാരതം എൻ്റെ ദേശീയ പതാക എന്ന പ്രമേയത്തിൽ മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ച് കുട്ടികൾക്ക് പോസ്റ്റർ രചന സംഘടിപ്പിക്കും.ഇന്ത്യൻ ദേശീയത എന്ന വിഷയത്തിൽ 19ന് നടത്തുന്ന പോസ്റ്റർ രചനയിലെ മികച്ച പോസ്റ്റർ 21ന് രാവിലെ 10ന് കണ്ണൂർ ജവഹർ ലൈബ്രറിയിൽ പ്രദർശിപ്പിക്കും.

അന്നേ ദിവസം മണ്ഡലത്തിലെ 120 വിദ്യാലയങ്ങൾക്കും അംഗീകൃത വലുപ്പത്തിലും നിറത്തിലും തയ്യാറാക്കിയ ഖാദിയുടെ ദേശീയ പതാക കൈമാറും. ചടങ്ങിൽ ശൗര്യ ചക്ര പി വി മനേഷ്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മനോജ് മണിയൂർ, പ്രദീപൻ വി വി, എൻ ടി സുധീന്ദ്രൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21245/Azadi-ka-Amrit)