---
title: "സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212473/peravoor"
published_at: "2024-06-16T05:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e246370fba_IMG-20240616-WA0001.jpg"
keywords: []
---

# സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **പേരാവൂർ**: മുപ്പത്തി ഒന്നാമത് എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു.പേരാവൂർ അലിഫിൽ നടന്ന പരിപാടി എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് അഡ്വ.മിദ്ലാജ് സഖാഫിയുടെ അധ്യക്ഷതയിൽ എസ്.ജെ.എം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ അമാനി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: മുപ്പത്തി ഒന്നാമത് എസ്.എസ്.എഫ് ഇരിട്ടി ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരിച്ചു.പേരാവൂർ അലിഫിൽ നടന്ന പരിപാടി എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് അഡ്വ.മിദ്ലാജ് സഖാഫിയുടെ അധ്യക്ഷതയിൽ എസ്.ജെ.എം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ അമാനി ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് ഇരിട്ടി സോണ് സെക്രട്ടറി ഇബ്രാഹീം മാസ്റ്റർ,മജീദ് ദാരിമി,സമീർ ഹുമൈദി ആറളം,അബ്ദുല്ല ചെവിടിക്കുന്ന് ആശംസകൾ അറിയിച്ചു. യോഗത്തിൽ സാഹിത്യോത്സവ് ചെയർമാൻ ഷാഫി അമാനി സ്വാഗതവും കൺവീനർ മുബശിർ സഅദി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212473/peravoor)