---
title: " മാനവീകതയുടെ ഉദാത്ത മാതൃകകളായി, നാടിനും ,സ്കൂളിനും അഭിമാനമായി മൂന്ന് കുരുന്നുകൾ"
english_title: "Proudly three puppies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21250/Proudly-three-puppies"
published_at: "2022-01-17T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e532121de04_Picsart_22-01-17_14-37-53-266.jpg"
keywords: []
---

#  മാനവീകതയുടെ ഉദാത്ത മാതൃകകളായി, നാടിനും ,സ്കൂളിനും അഭിമാനമായി മൂന്ന് കുരുന്നുകൾ

> **Lead Summary:** മാനവീകതയുടെ ഉദാത്ത മാതൃകകളായി നാടിനും ,സ്കൂളിനും അഭിമാനമായി മൂന്ന് കുരുന്നുകൾ. ക്യാൻസർ രോഗികൾക്ക് ദാനം ചെയ്യാൻ മുടി വളർത്തിക്കൊണ്ടാണിവർ മാതൃകയാകുന്നത് പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അമൽ അമൻ എന്നീ ഇരട്ട സഹോദരന്മാരും, ഒന്നാം ക്ലാസുകാരനായ വിധുനന്ദ് വിപിനുമാണ് ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയത്.

## Article Content

മാനവീകതയുടെ ഉദാത്ത മാതൃകകളായി നാടിനും ,സ്കൂളിനും അഭിമാനമായി മൂന്ന് കുരുന്നുകൾ. ക്യാൻസർ രോഗികൾക്ക് ദാനം ചെയ്യാൻ മുടി വളർത്തിക്കൊണ്ടാണിവർ മാതൃകയാകുന്നത് പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ അമൽ അമൻ എന്നീ ഇരട്ട സഹോദരന്മാരും, ഒന്നാം ക്ലാസുകാരനായ വിധുനന്ദ് വിപിനുമാണ് ക്യാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയത്.

രണ്ട് വർഷം മുമ്പ് ലോക്ക് ഡൗൺ സമയത്ത് നീണ്ടു വളർന്ന മുടി പിന്നീട് വെട്ടിയിരുന്നില്ല. തുടർന്ന് മാതാ പിതാക്കളുടെ നിർദ്ദേശാനുസരണം കുട്ടികൾ മുടി നീട്ടി വളർത്തുകയും ,ക്യാൻസർ രോഗികൾക്കായി ദാനം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. ബന്ധുക്കളുടെ എതിർപ്പിനേയും ,നാട്ടുകാരുടേയും മറ്റും പരിഹാസങ്ങളേയും അതിജീവിച്ചാണ് ഈ കൊച്ചു മിടുക്കർ കാരുണ്യ പ്രവർത്തനം നടത്തുന്നത്.

പലരും നീ പെൺ കുട്ടിയാണോ, എന്തിനാ അവരെ പോലെ മുടി വളർത്തുന്നത് എന്നൊക്കെ പരിഹസിക്കാറുണ്ടെങ്കിലും അതിനെയൊക്കെ സമർത്ഥമായി തരണം ചെയ്യാനും കുട്ടികൾക്കൾക്ക് സാധിക്കുന്നുണ്ട്. മാതാപിതാക്കൾക്ക് പുറമേ സ്കൂളിലെ അദ്ധ്യാപകരുടെ പിൻ തുണയും ഇവരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നു. കണ്ടോത്ത് പങ്ങടത്തെ വിനോദ് ,ഷൈമ ദമ്പതികളുടെ മക്കളാണ് അമലും ,അമനും. വിപിൻ്റേയും ,സഫീറയുടേയും മകനാണ് വിധുനന്ദ് വിപിൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21250/Proudly-three-puppies)