---
title: "അശാസ്ത്രീയമായ റോഡ് വികസനത്തിനെതിരെ കാഞ്ഞിര- കുറുവ - തയ്യിൽ ദേശവാസികൾ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി"
english_title: "A dharna was held in front of the collectorate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21265/A-dharna-was-held-in-front-of-the-collectorate"
published_at: "2022-01-17T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e5449a28a36_Picsart_22-01-17_15-56-39-919.jpg"
keywords: []
---

# അശാസ്ത്രീയമായ റോഡ് വികസനത്തിനെതിരെ കാഞ്ഞിര- കുറുവ - തയ്യിൽ ദേശവാസികൾ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി

> **Lead Summary:** അശാസ്ത്രീയമായ റോഡ് വികസനത്തിനെതിരെ കാഞ്ഞിര- കുറുവ - തയ്യിൽ ദേശവാസികൾ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. കൗൺസിലർ ബിജോയ് തയ്യിൽ സമരം ഉദ്ഘാടനം ചെയ്തു. നാലു വർഷം മുൻപ് കുറുവ ജെ.ടി.എസ് ജങ്ങ്ഷൻ റോഡ് വികസനത്തിന് വേണ്ടി സ്ഥലം വിട്ടു കൊടുത്തവരെയാണ് അധികൃതർ വികസനത്തിൻ്റെ പേരിൽ ഇപ്പോള്‍ വീണ്ടും ബുദ്ധിമുട്ടിക്കുന്നത്.

## Article Content

അശാസ്ത്രീയമായ റോഡ് വികസനത്തിനെതിരെ കാഞ്ഞിര- കുറുവ - തയ്യിൽ ദേശവാസികൾ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. കൗൺസിലർ ബിജോയ് തയ്യിൽ സമരം ഉദ്ഘാടനം ചെയ്തു. നാലു വർഷം മുൻപ് കുറുവ ജെ.ടി.എസ് ജങ്ങ്ഷൻ റോഡ് വികസനത്തിന് വേണ്ടി സ്ഥലം വിട്ടു കൊടുത്തവരെയാണ് അധികൃതർ വികസനത്തിൻ്റെ പേരിൽ ഇപ്പോള്‍ വീണ്ടും ബുദ്ധിമുട്ടിക്കുന്നത്.

അന്ന് നൽകിയ പല വാഗ്ദാനങ്ങളും ഇപ്പോഴും യാഥാർഥ്യമാക്കിയിട്ടില്ല. റോഡിനിരുവശവും ഓവുചാൽ നിർമ്മിച്ച് സ്ലാബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. നിലവിൽ പണി പൂർത്തിയാക്കിയ 10 മീറ്റർ വീതിയിലുള്ള  റോഡ് തന്നെ ഗതാഗതത്തിന് മതിയായതാണ്.പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമമെങ്കിൽ സമരം ശക്തമാക്കുമെന്ന് ബിജോയ് തയ്യിൽ പറഞ്ഞു.

സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ പേരിൽ നടപ്പാക്കുന്ന റോഡ് വികസനം ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതാണെന്നും നേരത്തെ റോഡ് വീതി കൂട്ടിയ പ്രദേശങ്ങളിൽ വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമംപ്രതിഷേധാർഹമാണെന്നും സമര സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഹാരിസ് മൂസ അധ്യക്ഷത വഹിച്ചു. ലിജിൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, ശ്രീജ, അരവിന്ദൻ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21265/A-dharna-was-held-in-front-of-the-collectorate)