---
title: "പെരിങ്ങത്തൂർ സംഘർഷം, ഓട്ടോറിക്ഷ കത്തിച്ചു"
english_title: "The autorickshaw caught fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21279/The-autorickshaw-caught-fire"
published_at: "2022-01-17T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e556661db27_Picsart_22-01-17_17-12-54-430.jpg"
keywords: []
---

# പെരിങ്ങത്തൂർ സംഘർഷം, ഓട്ടോറിക്ഷ കത്തിച്ചു

> **Lead Summary:** പെരിങ്ങത്തൂർ: ഞായറാഴ്ച രാത്രി എട്ടുമണിക്ക് പെരിങ്ങത്തൂർ സെൻറർ പോയിൻ്റ് ബിൽഡിംഗിലെ സഫാരി സൂപ്പർ മാർക്കറ്റിൻ്റെ മുൻ ഭാഗം ആയുധമുപയോഗിച്ച് തകർത്ത ശേഷം അക്രമിയായ ജമാൽ ഓടിച്ചിരുന്ന KL 18 E-5916 നമ്പർ ബജാജ് ഓട്ടോറിക്ഷ തീവച്ച് നശിപ്പിക്കപ്പെട്ടു. ഇതിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.

## Article Content

പെരിങ്ങത്തൂർ: ഞായറാഴ്ച രാത്രി എട്ടുമണിക്ക് പെരിങ്ങത്തൂർ സെൻറർ പോയിൻ്റ് ബിൽഡിംഗിലെ സഫാരി സൂപ്പർ മാർക്കറ്റിൻ്റെ മുൻ ഭാഗം ആയുധമുപയോഗിച്ച് തകർത്ത ശേഷം അക്രമിയായ ജമാൽ ഓടിച്ചിരുന്ന KL 18 E-5916 നമ്പർ ബജാജ് ഓട്ടോറിക്ഷ തീവച്ച് നശിപ്പിക്കപ്പെട്ടു. ഇതിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.

രാത്രി എട്ടുമണിക്ക് മഴുവുമായി എത്തിയ ജമാൽ സഫാരി സൂപ്പർ മാർക്കറ്റിൻ്റെ മുന്നിൽ കവാടത്തിൻ്റെ ഗ്ലാസുകൾ തകർക്കപ്പെട്ടു. സൂപ്പർ മാർക്കറ്റിലെ റാക്കുകളും നിരവധി സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് എത്തിയ ചൊക്ലി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കൂത്തു പറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ കൊണ്ടുപോയി.

കുറച്ച് ദിവസം മുമ്പും ജമാൽ പെരിങ്ങത്തൂർ ടൗണിൽ അക്രമം അഴിച്ചുവിടാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ജമാലിനെ തടയുന്നതിനിടെ നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21279/The-autorickshaw-caught-fire)