---
title: "ശ്രീ ശിവ മഹാപുരാണജ്ഞാനയജ്ഞത്തിന് കൊട്ടിയൂർ മന്ദം ചേരിയിൽ തുടക്കമായി"
english_title: "For the Mahapurana Jnana Yajna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21283/For-the-Mahapurana-Jnana-Yajna"
published_at: "2022-01-17T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e55984c2d5b_Picsart_22-01-17_17-26-08-631.jpg"
keywords: []
---

# ശ്രീ ശിവ മഹാപുരാണജ്ഞാനയജ്ഞത്തിന് കൊട്ടിയൂർ മന്ദം ചേരിയിൽ തുടക്കമായി

> **Lead Summary:** ശ്രീശിവമഹാപുരാണജ്ഞാനയജ്ഞത്തിന് കൊട്ടിയൂർ മന്ദം ചേരിയിൽ തുടക്കമായി. ഉത്തര കേരളത്തിലെ ദക്ഷിണകാശി എന്ന് പ്രസിദ്ധമായ കൊട്ടിയൂരിൽ ഇദംപ്രഥമമായി ശ്രീ ശിവ മഹാപുരാണജ്ഞാനയജ്ഞത്തിന് തിരിതെളിഞ്ഞു.മന്ദംചേരിമുത്തപ്പൻ മടപ്പുര സന്നിധിയിൽ വെച്ച് ശ്രീകൊട്ടിയൂർ പെരുമാൾ സേവാ സംഘത്തിൻറെ നേതൃത്വത്തിൽ ആണ് യജ്ഞം നടക്കുന്നത്.

## Article Content

ശ്രീശിവമഹാപുരാണജ്ഞാനയജ്ഞത്തിന് കൊട്ടിയൂർ മന്ദം ചേരിയിൽ തുടക്കമായി. ഉത്തര കേരളത്തിലെ ദക്ഷിണകാശി എന്ന് പ്രസിദ്ധമായ കൊട്ടിയൂരിൽ ഇദംപ്രഥമമായി ശ്രീ ശിവ മഹാപുരാണജ്ഞാനയജ്ഞത്തിന് തിരിതെളിഞ്ഞു.മന്ദംചേരിമുത്തപ്പൻ മടപ്പുര സന്നിധിയിൽ വെച്ച് ശ്രീകൊട്ടിയൂർ പെരുമാൾ സേവാ സംഘത്തിൻറെ നേതൃത്വത്തിൽ ആണ് യജ്ഞം നടക്കുന്നത്.

സേവാസംഘം സ്ഥാപകജനറൽസിക്രട്ടറി കെ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ചു. യജ്ഞാചാര്യൻ ഭാഗവതസുരഭി വി.എംകൃഷ്ണകുമാർ,കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി ജനറൽ സെക്രട്ടറി പി.എസ്.മോഹനൻ കൊട്ടിയൂർ,കാലടി ശങ്കരനാരായണൻ നമ്പൂതിരി,ഓ.പി.തങ്കമണി എന്നിവരുടെ കാർമികത്വത്തിൽ ആണ് ജ്ഞാനയജ്ഞം.

19 ബുധനാഴ്ച യജ്ഞവേദിയിൽ പാർവ്വതീ പരിണയം നടക്കുംജനുവരി.26 ന് ജ്ഞാന യജ്ഞംസമാപിക്കും.സാമൂഹ്യനിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് നടക്കുന്ന പരിപാടികളുടെ പ്രസക്തഭാഗങ്ങൾ ലൈവ് സംപ്രേഷണം ചെയ്യുമെന്നും സംഘാടകസമിതി ഭാരവാഹികളായ എംകെഗോപാലൻ മാസ്റ്റർ,പി.ആർ ലാലു,വത്സചന്ദ്രൻ,എം കെ ജനു എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21283/For-the-Mahapurana-Jnana-Yajna)