---
title: "അമ്പലവയൽ ആസിഡ് ആക്രമണ കേസിലെ പ്രതിയെ തലശ്ശേരി കൊടുവള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "The accused in the Ambalavayal acid attack case was found dead in Koduvalli, Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21285/the-accused-in-the-ambalavayal-acid-attack-case-was-found-dead-in-koduvalli-thalassery"
published_at: "2022-01-17T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e55aa289bec_a2.jpg"
keywords: []
---

# അമ്പലവയൽ ആസിഡ് ആക്രമണ കേസിലെ പ്രതിയെ തലശ്ശേരി കൊടുവള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** വയനാട്: അമ്പലവയൽ ആസിഡ് ആക്രമണ കേസിലെ പ്രതി സനലിനെ തലശ്ശേരി കൊടുവള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്. ആക്രമണത്തിനുശേഷം സനൽ രക്ഷപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഏതാനും ദിവസം മുൻപാണ് വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിജിത, മകള്‍ അളകനന്ദ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിചിരിക്കുകയാണ്. ആക്രമണം നടത്തിയ ശേഷം നിജിതയുടെ ഭര്‍ത്താവ് സനൽ രക്ഷപെടുകയായിരുന്നു

## Article Content

വയനാട്: അമ്പലവയൽ ആസിഡ് ആക്രമണ കേസിലെ പ്രതി സനലിനെ തലശ്ശേരി കൊടുവള്ളിയിൽ മരിച്ചനിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടത്. ആക്രമണത്തിനുശേഷം സനൽ രക്ഷപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഏതാനും ദിവസം മുൻപാണ് വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ യുവാവിന്റെ ആസിഡ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിജിത, മകള്‍ അളകനന്ദ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിചിരിക്കുകയാണ്. ആക്രമണം നടത്തിയ ശേഷം നിജിതയുടെ ഭര്‍ത്താവ് സനൽ രക്ഷപെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21285/the-accused-in-the-ambalavayal-acid-attack-case-was-found-dead-in-koduvalli-thalassery)