---
title: "കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ടിന് വ്യാപാരി സമൂഹത്തിൻ്റെ സ്നേഹാദരം."
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212897/kottiyoor"
published_at: "2024-06-18T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667125d48c4fc_Picsart_24-06-18_11-44-23-666.png"
keywords: []
---

# കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ടിന് വ്യാപാരി സമൂഹത്തിൻ്റെ സ്നേഹാദരം.

> **Lead Summary:** **കൊട്ടിയൂർ** :കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകത്തിന് വ്യാപാരി സമൂഹത്തിൻ്റെ സ്നേഹാദരം. യാത്രക്കിടയിൽ വൈദ്യുതി ലൈനിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി.ബസ്സിനെ കുരുക്കഴിച്ച് യാത്രക്കാരെ സംരക്ഷിച്ചതിൻ്റെ നന്ദിസൂചകമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് വാർഷിക സമ്മേളന വേദിയിൽ പുരസ്കാരം നൽകി ആദരിച്ചത്.

## Article Content

**കൊട്ടിയൂർ** :കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകത്തിന് വ്യാപാരി സമൂഹത്തിൻ്റെ സ്നേഹാദരം. യാത്രക്കിടയിൽ വൈദ്യുതി ലൈനിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി.ബസ്സിനെ കുരുക്കഴിച്ച് യാത്രക്കാരെ സംരക്ഷിച്ചതിൻ്റെ നന്ദിസൂചകമായാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് വാർഷിക സമ്മേളന വേദിയിൽ പുരസ്കാരം നൽകി ആദരിച്ചത്.

ജില്ലാ പഞ്ചായത്തംഗം സുരേഷ് ബാബു റോയി നമ്പുടാകത്തിനെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് തോമസ് സ്വർണ്ണപ്പള്ളി അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സിക്രട്ടറി ജെയിംസ്, ജില്ലാ,മേഖല, യൂനിറ്റ് ഭാരവാഹികൾ ജനപ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212897/kottiyoor)