---
title: "സുനിൽ അനുസ്മരണം നടത്തി"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212902/mattannur"
published_at: "2024-06-18T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671275d84721_IMG-20240618-WA0022.jpg"
keywords: []
---

# സുനിൽ അനുസ്മരണം നടത്തി

> **Lead Summary:**  **മട്ടന്നൂർ** : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ കെ.പി. സുനിലിനെ നാലാം ചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു.

## Article Content

 **മട്ടന്നൂർ** : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ കെ.പി. സുനിലിനെ നാലാം ചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു.

അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ.പ്രനിൽ കുമാർ, സംസ്ഥാന കമ്മറ്റി അംഗം നെൽസൺ തോമസ്, ജില്ലാ കമ്മറ്റി അംഗങ്ങളായ സുകേഷ് പിണറായി, വി.സി. സുകേഷ് കുമാർ, സി.പി. ഷാജി, കെ. ശരത്ത്, എക്സൈസ് ഉദ്യോഗസ്ഥരായ കെ.ആനന്ദകൃഷ്ണൻ, കെ.പി.സനേഷ് എന്നിവർ അനുസ്മരിച്ചു. അസി. എക്സൈസ് ഇൻസ്പെകടർ കെ.ഉത്തമൻ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ബെൻഹർ കോട്ടത്തു വളപ്പിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212902/mattannur)