---
title: "വയനാട് സീറ്റ് ഒഴിയുന്നതായി വ്യക്തമാക്കി രാഹുല്‍ഗാന്ധി കത്ത് നൽകി "
english_title: "Rahulgandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212906/rahulgandhi"
published_at: "2024-06-18T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671290d1cc86_download_(1)_(28).jpeg"
keywords: []
---

# വയനാട് സീറ്റ് ഒഴിയുന്നതായി വ്യക്തമാക്കി രാഹുല്‍ഗാന്ധി കത്ത് നൽകി 

> **Lead Summary:** **ന്യൂഡല്‍ഹി**: വയനാട് സീറ്റ് ഒഴിയുന്നതായി വ്യക്തമാക്കി രാഹുല്‍ഗാന്ധി ലോക്‌സഭ സ്പീക്കറുടെ ഓഫീസിൽ കത്ത് നൽകി. റായ്ബറേലി നിലനിര്‍ത്തുന്നുവെന്നും വയനാട് സീറ്റ് ഒഴിയുകയാണെന്നുമാണ് രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

## Article Content

**ന്യൂഡല്‍ഹി**: വയനാട് സീറ്റ് ഒഴിയുന്നതായി വ്യക്തമാക്കി രാഹുല്‍ഗാന്ധി ലോക്‌സഭ സ്പീക്കറുടെ ഓഫീസിൽ കത്ത് നൽകി. റായ്ബറേലി നിലനിര്‍ത്തുന്നുവെന്നും വയനാട് സീറ്റ് ഒഴിയുകയാണെന്നുമാണ് രാഹുല്‍ കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വയനാട്ടില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതൃയോഗത്തിന് ശേഷം ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ച വിവരം അറിയിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിപിഐയുടെ ആനി രാജയെ പരാജയപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212906/rahulgandhi)