മണ്ഡലം കുടുംബസ്വത്താക്കാൻ ശ്രമം; പ്രിയങ്കയ്ക്ക് വയനാടുമായി എന്ത് ബന്ധം? വി.മുരളീധരൻ

മണ്ഡലം കുടുംബസ്വത്താക്കാൻ ശ്രമം; പ്രിയങ്കയ്ക്ക് വയനാടുമായി എന്ത് ബന്ധം? വി.മുരളീധരൻ
Jun 18, 2024 02:24 PM | By Remya Raveendran

തിരുവനന്തപുരം : നെഹ്റു കുടുംബം വയനാടും കുടുംബസ്വത്താക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്ലാഞ്ഞിട്ടാണോ പ്രിയങ്കയെ ഇറക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

പ്രിയങ്ക ഗാന്ധിക്ക് വയനാടുമായി എന്ത് ബന്ധമാണുള്ളത് ? വയനാടിനെ അമേഠിയും റായ്ബറേലിയെയും പോലെ കുടുംബസ്വത്താക്കാനുള്ള ശ്രമം ജനങ്ങള്‍ തിരിച്ചറിയണം.

അമ്മയും രണ്ടുമക്കളും പാര്‍ലമെന്‍റംഗങ്ങളായി നികുതിപ്പണം ഉപയോഗിച്ച് ജീവിക്കാനാണ് ശ്രമമെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. വയനാട് വിടില്ല എന്ന പ്രതീതി സൃഷ്ടിച്ച് രാഹുൽ ഗാന്ധി കേരളജനതയെ വഞ്ചിച്ചു. പോളിംഗ് കഴിഞ്ഞ ശേഷമാണ് റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വത്തിലെ തീരുമാനം പുറത്തുവിടുന്നത്.

ജനാധിപത്യ മര്യാദയോ നീതിയോ കാണിച്ചില്ലെന്നും വി.മുരളീധരൻ പറഞ്ഞു. അഞ്ചുവർഷം എംപിയായിരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നും ജനാധിപത്യ അവകാശം ഉപയോഗിച്ച് വയനാട്ടിലെ ജനത ഇതിന് മറുപടി നല്‍കണമെന്നും വി.മുരളീധരൻ പറഞ്ഞു.

Vmuraleedaranaboutpriyanka

Next TV

Related Stories
'ചെങ്കൊടി തൊട്ട് കളിക്കേണ്ട';  പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ

Sep 27, 2024 08:56 PM

'ചെങ്കൊടി തൊട്ട് കളിക്കേണ്ട'; പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ

'ചെങ്കൊടി തൊട്ട് കളിക്കേണ്ട'.. പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം...

Read More >>
അർജുൻ്റെ അവസാന മടക്കയാത്ര: മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്

Sep 27, 2024 07:04 PM

അർജുൻ്റെ അവസാന മടക്കയാത്ര: മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്

അർജുൻ്റെ അവസാന മടക്കയാത്ര... മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി

Sep 27, 2024 05:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം...

Read More >>
ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന്  എൻ. തമ്പാൻ അർഹനായി

Sep 27, 2024 04:54 PM

ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന് എൻ. തമ്പാൻ അർഹനായി

ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന് എൻ. തമ്പാൻ അർഹനായി...

Read More >>
മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 04:07 PM

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി...

Read More >>
എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

Sep 27, 2024 03:42 PM

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ...

Read More >>
Top Stories










News Roundup