പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ് വയനാട്ടിൽ ഒരുക്കം തുടങ്ങി

പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ് വയനാട്ടിൽ ഒരുക്കം തുടങ്ങി
Jun 18, 2024 02:35 PM | By Remya Raveendran

വയനാട്  :   പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ കോൺഗ്രസ് വയനാട്ടിൽ ഒരുക്കം തുടങ്ങി. രാഹുൽ ഒഴിഞ്ഞ് പ്രിയങ്കയെ എ.ഐ.സി.സി.പ്രഖ്യാപിച്ചതോടെ ഇനി വയനാടും നെഹ്റു കുടുംബത്തിന് സ്വന്തമായെന്നാണ് വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ഉപ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് ഡി.സി.സിയിൽ പ്രഥമ യോഗം നടന്നു. പ്രിയങ്കയെ വയനാടിന് നൽകിയ എ.ഐ.സി.സി.ക്ക് ഡി.സി.സി.സി. നന്ദി രേഖപ്പെടുത്തി.

ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ.പി.ഡി.സജിയാണ് പ്രമേയം അവതരിപ്പിച്ചത്. നെഹ്റു കുടുംബത്തിന് വയനാട് ഏറെ പ്രിയപ്പെട്ടതാണെന്ന് ഒരിക്കൽ കൂടി കോൺഗ്രസ് തെളിയിച്ചിരിക്കുന്നു.

രാഹുൽ ഗാന്ധിക്ക് ശേഷം പ്രിയങ്ക ഗാന്ധിയ സ്ഥാനാർഥിയാക്കാനുള്ള കോൺഗ്രസിന്റെ പ്രഖ്യാപനത്തിലൂടെ വയനാട് നൽകിയ സ്നേഹത്തിനും വാൽസല്യത്തിനും തിരിച്ച് നന്ദി പ്രകടിപ്പിക്കുകയാണ് കോൺഗ്രസ്.

അമേഠിയും റായ്ബറലിയും പോലെ വയനാടും നെഹ്റു കുടുംബത്തിന് സ്വന്തമാണെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുകയാണ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് നടത്തിയിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ ആദ്യ വരവിൽ തന്നെ അദ്ദേഹത്തെ നെഞ്ചേറ്റിയ വയനാടൻ ജനത റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിപ്പിച്ചത്.

രണ്ടാം തവണയും കേരളത്തിലെ ഉയർന്ന ഭൂരിപക്ഷത്തിൽ രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചപ്പോൾ തങ്ങളെ വിട്ടു പോകുമോ എന്ന് ആശങ്കയായിരുന്നു എല്ലാവർക്കും .എന്നാൽ ആശങ്കയ്ക്ക് വിരാമം ആയി ഗാന്ധി കുടുംബവും വയനാടുമായുള്ള വിടവ് നകത്താൻ പ്രിയങ്ക ഗാന്ധിയെ തന്നെ വയനാട്ടിലേക്ക് അയക്കാനുള്ള തീരുമാനംവയനാടൻ ജനത ഒന്നടങ്കം ആണ് സ്വാഗതം ചെയ്തിട്ടുള്ളത്.

ഇതോടെ വയനാടിന്റെ ദേശീയ പ്രാധാന്യം ശ്രദ്ധയും നിലനിൽക്കുമെന്ന് ഉറപ്പായി പ്രശ്നപരിഹാരങ്ങൾക്കും വികസനത്തിനും പ്രിയങ്ക ഗാന്ധിയുടെ കൂടെ വരവ് ഗുണം ചെയ്യുമെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. രാഹുൽ ഗാന്ധി തുടങ്ങിവച്ച പ്രവർത്തനങ്ങളുടെ തുടർ പ്രവർത്തനങ്ങൾക്കും ഇത് കരുത്ത് കൂട്ടും.

രാഷ്ട്രീയപരമായി വയനാട് യുഡിഎഫിന്റെ കോട്ടയാണെങ്കിലും സംഘടനാശക്തി വർധിക്കാൻ പ്രിയങ്കയുടെ വരവ് കാരണമാകും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് കോൺഗ്രസിനും യുഡിഎഫിനും ഊർജ്ജമാകും.

എതിർ സ്ഥാനാർഥികൾ ആരായിരുന്നാലും രാഹുലിനെക്കാൾ ഉയർന്ന ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നൽകാനുള്ള ഒരുക്കത്തിലാണ് വയനാട് എന്നാണ് നേതാക്കൾ ഇപ്പോൾ തന്നെ പറഞ്ഞിട്ടുള്ളത്.

Vayanadinvitingpriyanka

Next TV

Related Stories
'ചെങ്കൊടി തൊട്ട് കളിക്കേണ്ട';  പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ

Sep 27, 2024 08:56 PM

'ചെങ്കൊടി തൊട്ട് കളിക്കേണ്ട'; പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ

'ചെങ്കൊടി തൊട്ട് കളിക്കേണ്ട'.. പിവി അൻവർ എംഎൽഎയ്ക്കെതിരെ പ്രതിഷേധവുമായി സിപിഎം...

Read More >>
അർജുൻ്റെ അവസാന മടക്കയാത്ര: മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്

Sep 27, 2024 07:04 PM

അർജുൻ്റെ അവസാന മടക്കയാത്ര: മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ നാട്ടിലേക്ക്

അർജുൻ്റെ അവസാന മടക്കയാത്ര... മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; ആംബുലൻസിൽ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി

Sep 27, 2024 05:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ സ്വർണം...

Read More >>
ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന്  എൻ. തമ്പാൻ അർഹനായി

Sep 27, 2024 04:54 PM

ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന് എൻ. തമ്പാൻ അർഹനായി

ബാവുക്കാട്ട് പാർവതിയമ്മ സ്മാരക പുരസ്‌കാരത്തിന് എൻ. തമ്പാൻ അർഹനായി...

Read More >>
മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

Sep 27, 2024 04:07 PM

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി ഗോവിന്ദൻ

മൊഴി ചൊല്ലി സിപിഎം! അൻവറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് എംവി...

Read More >>
എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

Sep 27, 2024 03:42 PM

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ...

Read More >>
Top Stories










News Roundup