---
title: "പെയിൻ ആന്റ് പാലിയേറ്റീവ് ദിനാചരണം: കിടപ്പു രോഗികളെ നെഞ്ചോട് ചേർത്ത് ഇരിക്കൂർ ഗ്രാമപഞ്ചായത്ത്"
english_title: "Palliative Care Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21297/Palliative-Care-Day"
published_at: "2022-01-17T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e56681bb96e_Picsart_22-01-17_18-21-29-698.jpg"
keywords: []
---

# പെയിൻ ആന്റ് പാലിയേറ്റീവ് ദിനാചരണം: കിടപ്പു രോഗികളെ നെഞ്ചോട് ചേർത്ത് ഇരിക്കൂർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** ഇരിക്കൂർ: പെയിൻ ആന്റ് പാലിയേറ്റീവ് ദിനത്തിൽ കിടപ്പു രോഗികളെ ചേർത്തുപിടിച്ച് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി. കിടപ്പു രോഗികൾക്ക് ഭക്ഷണക്കിറ്റും ഉപഹാരങ്ങളുമായി മുസ്ലിംലീഗ്, ജി സി സി കെ എം സി സി, കോൺഗ്രസ് കമ്മിറ്റികൾ കൂടി ഗ്രാമപഞ്ചായത്തുമായി കൈ കോർത്തതോടെ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറി.

## Article Content

ഇരിക്കൂർ: പെയിൻ ആന്റ് പാലിയേറ്റീവ് ദിനത്തിൽ കിടപ്പു രോഗികളെ ചേർത്തുപിടിച്ച് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി. കിടപ്പു രോഗികൾക്ക് ഭക്ഷണക്കിറ്റും ഉപഹാരങ്ങളുമായി മുസ്ലിംലീഗ്, ജി സി സി കെ എം സി സി, കോൺഗ്രസ് കമ്മിറ്റികൾ കൂടി ഗ്രാമപഞ്ചായത്തുമായി കൈ കോർത്തതോടെ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറി.

ടി സി ഇബ്രാഹിം സ്മാരക കോൺഫറൻസ്  ഹാളിൽ നടന്ന ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം വിനിൽകുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ: മനു മാത്യു പാലിയേറ്റീവ് ദിന സന്ദേശം നൽകി. ഭക്ഷണക്കിറ്റ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിവി ഫൈസലും പുതപ്പുകൾ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ ഷംസുദ്ദീനും പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി പി ഫാത്തിമ, കെ അബ്ദുൽ സലാം ഹാജി, കെ മുഹമ്മദ് അഷറഫ് ഹാജി, എം പി അഷറഫ്, കെ ശബ്നം, കെ കവിത, യുപി അബ്ദുറഹ്മാൻ, എം പി ഹനീഫ, എൻ ശിഹാബുദ്ദീൻ, എം പി ഹാരിസ്, കെ അസൈനാർ, അഡ്വ: സി നിഖിൽ, ടി സി മർസൂഖ്, എം എ ഖലീൽ , വി കബീർ, കെ പ്രകാശൻ ,കെ രജിത പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21297/Palliative-Care-Day)