തിരുവനന്തപുരം : പദവി ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാരുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിന്ന് കോളനി എന്ന പദം ഒഴിവാക്കും. അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടും.
ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മന്ത്രി 3 മണിക്ക് ക്ലിഫ് ഹൗസിലെത്തി രാജി സമർപ്പിക്കും. കോളനി എന്ന പദം അടിമത്തത്തിന്റേതാണ് ,അത് മേലാളാൻമാർ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതബോധം തോന്നുന്നു ,ആ പേര് ഇല്ലാതാക്കുകയാണ് .
ഉത്തരവ് ഉടനെ ഇറങ്ങും. പകരം പേര് ആ പ്രദേശത്തുള്ളവർക്ക് പറയാം, നിലവിൽ വ്യക്തികളുടെ പേരിലുള്ള പ്രദേശം അങ്ങനെ തുടരും എന്നും മന്ത്രി പറഞ്ഞു.വ്യക്തികളുടെ പേര് ഇടുന്നതിനു പകരം മറ്റ് പേരുകൾ ഇടണം,പ്രദേശത്തെ ആളുകളുടെ നിർദേശം അടിസ്ഥാനത്തിൽ ആകണം പേര് .
ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.മന്ത്രി എന്ന നിലയിൽ അവസാനത്തെ ദിവസമാണിത് എന്നും മന്ത്രി, എം എൽ എ സ്ഥാനം രാജിവെക്കും മുന്നേ ഉന്നതി പ്രവർത്തനം മെച്ചപ്പെടുത്തണം എന്ന് തീരുമാനിച്ചിരുന്നു.
പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.ഒരുവിധം എല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Kradhakrishnanaboutkolani