---
title: "കെ എസ് യു നിവേദനം നൽകി"
english_title: "Ksu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213007/ksu"
published_at: "2024-06-18T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667189ba3773b_IMG-20240618-WA0043.jpg"
keywords: []
---

# കെ എസ് യു നിവേദനം നൽകി

> **Lead Summary:**  **കണ്ണൂർ** :കണ്ണൂർ യൂണിവേഴ്സിറ്റി പി ജി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ൽ നിന്നും ജൂലൈ 10 ലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി രജിസ്‌ട്രാർ ജോബി ജോസിന് നിവേദനം നൽകി.

## Article Content

 **കണ്ണൂർ** :കണ്ണൂർ യൂണിവേഴ്സിറ്റി പി ജി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ൽ നിന്നും ജൂലൈ 10 ലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി രജിസ്‌ട്രാർ ജോബി ജോസിന് നിവേദനം നൽകി.

നാലാം സെമസ്റ്റർ റിസൾട്ട്‌ പ്രസിദ്ധീകരിക്കാത്തതിനാൽ സപ്ലിമെന്ററി പരീക്ഷ എഴുതി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പി ജി പ്രവേശന അപേക്ഷ നൽകാൻ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് നിവേദനം നൽകിയതെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ പറഞ്ഞു.റിസൾട്ട്‌ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അപേക്ഷ തീയതി നീട്ടാനുള്ള നടപടിക്രമങ്ങൾ നടത്തുമെന്നും രെജിസ്ട്രാറും പരീക്ഷ വിഭാഗവും ഉറപ്പ് നൽകിയതായി കെ എസ് യു നേതാക്കൾ അറിയിച്ചു.

കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ, രാഗേഷ് ബാലൻ,ജില്ലാ ജനറൽ സെക്രട്ടറി ഹർഷരാജ് സി കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213007/ksu)