---
title: "കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213019/accident"
published_at: "2024-06-18T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667198ab7d73d_download_(27).jpeg"
keywords: []
---

# കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു 

> **Lead Summary:** **കണ്ണൂർ**: ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. 6 പേർക്ക് ഗുരുതര പരിക്ക്. മണക്കടവിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

**കണ്ണൂർ**: ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. 6 പേർക്ക് ഗുരുതര പരിക്ക്. മണക്കടവിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മണക്കടവിലെ നീലക്കയം വെള്ളച്ചാട്ടം കാണാൻ വേണ്ടി പുറപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213019/accident)