---
title: "നാല് വർഷ ബിരുദ കോഴ്സ് സിലബസ് പ്രസിദ്ധികരിക്കുക : എം എസ് എഫ് യൂണിവേഴ്സിറ്റി ഉപരോധത്തിൽ പ്രതിഷേധമിരമ്പി ; നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213021/kannur"
published_at: "2024-06-18T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66719b1587e81_IMG-20240618-WA0044.jpg"
keywords: []
---

# നാല് വർഷ ബിരുദ കോഴ്സ് സിലബസ് പ്രസിദ്ധികരിക്കുക : എം എസ് എഫ് യൂണിവേഴ്സിറ്റി ഉപരോധത്തിൽ പ്രതിഷേധമിരമ്പി ; നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

> **Lead Summary:**  **കണ്ണൂർ** : നാലുവർഷ ബിരുദം സിലബസ് ഉടൻ പ്രസിദ്ധീകരിക്കുക, വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളുടെ തുടർ പഠന ആശങ്ക പരിഹരിക്കുക പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കുക,യു.ജി നാലാം സെമസ്റ്റർ സപ്ലിമെന്ററി റിസൾട്ട്‌ ഉടൻ പുറത്ത് വിടുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഉപരോധിച്ചു.

## Article Content

 **കണ്ണൂർ** : നാലുവർഷ ബിരുദം സിലബസ് ഉടൻ പ്രസിദ്ധീകരിക്കുക, വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളുടെ തുടർ പഠന ആശങ്ക പരിഹരിക്കുക പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കുക,യു.ജി നാലാം സെമസ്റ്റർ സപ്ലിമെന്ററി റിസൾട്ട്‌ ഉടൻ പുറത്ത് വിടുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി ഉപരോധിച്ചു.

എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ്, ഭാരവാഹികളായ ഷഹബാസ് കയ്യത്ത്,യൂനുസ് പടന്നോട്ട്, തസ്‌ലീം അടിപ്പാലം, അൻവർ ഷക്കീർ, ആദിൽ എടയന്നൂർ, കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ടി പി ഫർഹാന, നഹ്‌ല സഈദ്,സക്കീർ തായിറ്റേരി, മുനവ്വിർ ഇരിക്കൂർ,എന്നിവർ സംസാരിച്ചു.

മണിക്കൂറുകളോളം യൂണിവേഴ്സിറ്റി ആസ്ഥാനം ഉപരോധിച്ച എം എസ് എഫ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213021/kannur)