---
title: "ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മുച്ചക്ര വാഹന വിതരണം നടന്നു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213052/iritty"
published_at: "2024-06-19T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667225f7ea733_IMG-20240619-WA0001.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മുച്ചക്ര വാഹന വിതരണം നടന്നു 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മുച്ചക്ര വാഹന വിതരണം നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുച്ചക്ര വാഹന വിതരണം ചെയ്തത്.

## Article Content

**ഇരിട്ടി**: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മുച്ചക്ര വാഹന വിതരണം നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുച്ചക്ര വാഹന വിതരണം ചെയ്തത്.

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്തിൽ വെച്ച് നടന്ന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വേലായുധൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ അധ്യക്ഷ വഹിച്ചു.

  ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നജീദാ സാദിഖ്,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു സി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ എൻ പത്മാവതി, വി ശോഭ അഡ്വ. കെ പി ഹമീദ്, കെ സി രാജശ്രീ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ബിഡിഒ മീരഭായി, ഇരിട്ടി ശിശു വികസന പദ്ധതി ഓഫീസർ ബിജി തങ്കപ്പൻ മട്ടന്നൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ പ്രമീള എന്നിവർ സംസാരിച്ചു. 11 പേർക്കാണ് വാഹനം വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213052/iritty)