---
title: "ഇരിട്ടി ലയണ്‍സ്‌ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213084/iritty"
published_at: "2024-06-19T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66724f053eb00_IMG-20240619-WA0005.jpg"
keywords: []
---

# ഇരിട്ടി ലയണ്‍സ്‌ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

> **Lead Summary:**  **ഇരിട്ടി**: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ.ജെ.മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് മിലന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നിസ് തോമസ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

## Article Content

 **ഇരിട്ടി**: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എ.ജെ.മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് മിലന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡെന്നിസ് തോമസ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ കെ.സുരേഷ് ബാബു, കെ.ടി.അനൂപ്, ഡോ.ജി.ശിവരാമകൃഷ്ണന്‍, മകെ.ജെ. ജോസ്, ടി.ഡി.ജോസ്, വി.പി.സതീശന്‍, ഒ.വിജേഷ്, ജോസഫ് സ്‌കറിയ, ശ്രീജ മനോജ്, ജോസഫ് വര്‍ഗീസ്, സിബി അറക്കല്‍, റെജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

നഴ്‌സിംഗ് പഠനത്തിന് വിദ്യാര്‍ഥിനിക്ക് സാമ്പത്തിക സഹായം നല്‍കി. മാധ്യമ പ്രവര്‍ത്തകരായ സതീശന്‍ മാവില, ഉന്മേഷ് പായം, ശ്രീവേഷ്‌കര്‍, ഷിജോ എബ്രഹാം എന്നിവരെ ആദരിച്ചു. ഭാരവാഹികള്‍ : റെജി തോമസ് (പ്രസിഡന്റ്), എ.എം.ബിജോയ്, കെ.ടി.ജോര്‍ജ്, വിന്‍സി ജോസഫ് (വൈസ് പ്രസിഡന്റ്മാര്‍), ജോളി അഗസ്റ്റിന്‍ (സെക്രട്ടറി), കെ.ടി.എഫ്.ജെയ് (ജോയിന്റ് സെക്രട്ടറി), സിബി അറക്കല്‍ (ട്രഷറര്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213084/iritty)