---
title: "ട്രെയിനിൽ നിന്നും ഇറക്കിവിട്ട ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു"
english_title: "Velloor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213122/velloor"
published_at: "2024-06-19T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66726f16638d3_IMG-20240619-WA0014.jpg"
keywords: []
---

# ട്രെയിനിൽ നിന്നും ഇറക്കിവിട്ട ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു

> **Lead Summary:**  **വെള്ളൂര്‍**: ട്രെയിനിൽ നിന്നും ഇറക്കിവിട്ട ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ടിടിഇയ്ക്കെതിരെ പരാതി. ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെയാണ് യുവതി തലകറങ്ങി വീണത്. ഇന്നലെ വൈകീട്ട് വെള്ളൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

## Article Content

 **വെള്ളൂര്‍**: ട്രെയിനിൽ നിന്നും ഇറക്കിവിട്ട ഗര്‍ഭിണിയായ യുവതി തലകറങ്ങി വീണു. ടിടിഇയ്ക്കെതിരെ പരാതി. ടിടിഇ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടതിന് പിന്നാലെയാണ് യുവതി തലകറങ്ങി വീണത്. ഇന്നലെ വൈകീട്ട് വെള്ളൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

കളമശ്ശേരി ഗ്ലാസ് കമ്പനി കോളനിയില്‍ താമസിക്കുന്ന ബെംഗളൂരു സ്വദേശിനിയായ സരസ്വതിയാണ് (37) ബോധരഹിതയായി വീണത്. കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിന് പോകുന്ന ഐലന്റ് എക്‌സ്പ്രസില്‍ കോട്ടയത്തുനിന്നാണ് യുവതിയും രണ്ട് വയസ്സുകാരനും കയറിയത്. ടിക്കറ്റെടുത്തില്ലെന്നാരോപിച്ചാണ് ടിടിഇ ഇരുവരെയും ഇറക്കിവിട്ടത്.

സംഭവം കണ്ടുനിന്ന യാത്രക്കാര്‍ വെള്ളൂര്‍ പൊലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സരസ്വതിയെയും രണ്ടുവയസ്സുകാരനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213122/velloor)