---
title: "അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Appreciation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213198/appreciation"
published_at: "2024-06-19T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672a49868315_1000004862.jpg"
keywords: []
---

# അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **തൊടീക്കളം വി .പി . നാരായണ മാരാർ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു .

## Article Content

**കണ്ണൂർ : **തൊടീക്കളം വി .പി . നാരായണ മാരാർ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു .

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ടി. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി. സുനിൽകുമാർ അധ്യക്ഷനായി.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.സുരേന്ദ്രൻ വാർഡ് അംഗം എ. ലീന, പി സുധാകരൻ, എം വി സതീശൻ ,കെ രഞ്ജിത്ത്, ശ്രീജിന സുനീഷ് , അഖില കെ.പി. ആസാദ് സൂര്യൻ തുടങ്ങിയവർ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ പ്രത്യേക വിദ്യാഭ്യാസ പുരസ്കാരം നേടിയ കെ.പി. അഖില,എസ്.എസ്.എൽ .സി, പ്ലസ്ടു, എൽ.എസ് എസ് വിജയകളെ ചടങ്ങിൽ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213198/appreciation)