---
title: "കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213254/kolakkad"
published_at: "2024-06-19T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672dde18d670_IMG-20240619-WA0028.jpg"
keywords: []
---

# കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു

> **Lead Summary:** **കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററിസ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം വായനാ ദിനം വ്യത്യസ്‌ത പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ മാത്യൂ എൻ വി, മലയാളം അധ്യാപക സി. ഷിബി എന്നിവർ സംസാരിച്ചു.

## Article Content

**കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററിസ്‌കൂളിൽ ഹൈസ്കൂൾ വിഭാഗം വായനാ ദിനം വ്യത്യസ്‌ത പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ മാത്യൂ എൻ വി, മലയാളം അധ്യാപക സി. ഷിബി എന്നിവർ സംസാരിച്ചു.

കുട്ടികളുടെ പ്രതിനിധി മാസ്റ്റർ സാവിയോ പോൾ വയനാദിന സന്ദേശം നൽകി. കുട്ടികളുടെ കൃതികൾ ഉൾപ്പെടുത്തി ഒരുക്കിയ കയ്യെഴുത്തു മാസിക 'എഴുത്തോല' ഹെഡ്മ‌ാസ്റ്റർ  മാത്യൂ എൻ വി പ്രകാശനം ചെയ്‌തു. വായനാ വാരാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213254/kolakkad)