---
title: "കൊട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213326/kottiyoor"
published_at: "2024-06-20T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66736c6010f9e_IMG-20240620-WA0001.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു 

> **Lead Summary:** **കൊട്ടിയൂർ** : കൊട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാഹിത്യകാരനും പ്രധാനധ്യാപകനുമായ സോജൻ വർഗീസ് നിർവഹിച്ചു.

## Article Content

**കൊട്ടിയൂർ** : കൊട്ടിയൂർ എൻ.എസ്.എസ് കെ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സാഹിത്യകാരനും പ്രധാനധ്യാപകനുമായ സോജൻ വർഗീസ് നിർവഹിച്ചു.

വിദ്യാർത്ഥികളിൽ ഉണ്ടായിരിക്കേണ്ട വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ വായനാക്കുറിപ്പ് പതിപ്പ് പ്രകാശനം ചെയ്തു.

ചടങ്ങിൽ സ്കൂൾ മാനേജൻ സുനിൽകുമാർ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് സുമിത ടീച്ചർ സ്വാഗതഭാഷണം നടത്തി. മദർ പി.റ്റി.എ പ്രസിഡൻ്റ് ജയ ബിജു , സ്കൂൾ ലീഡർ അലൻ്റ് അഗസ്റ്റിൻ ബിജു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എസ്. ആർ.ജി കൺവീനർ ജിഷാറാണി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213326/kottiyoor)