---
title: "വായന വീടുകളില്‍ നിന്നും തുടങ്ങണം: ടി പത്മനാഭന്‍*"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213327/kannur"
published_at: "2024-06-20T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66736d36d6840_IMG-20240620-WA0000.jpg"
keywords: []
---

# വായന വീടുകളില്‍ നിന്നും തുടങ്ങണം: ടി പത്മനാഭന്‍*

> **Lead Summary:**  **കണ്ണൂര്‍**: വായന വീടുകളില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ.ഇന്ന് വായന കുറഞ്ഞ് വരുന്ന കാലമാണ്. വിദ്യയോടൊപ്പം വായനയും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

 **കണ്ണൂര്‍**: വായന വീടുകളില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭൻ.ഇന്ന് വായന കുറഞ്ഞ് വരുന്ന കാലമാണ്. വിദ്യയോടൊപ്പം വായനയും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വിപൂലീകരിച്ച സാമുവെല്‍ ആറോണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയതോടെ വിദ്യാര്‍ത്ഥികളുടെ വായനാശീലം കുറഞ്ഞു വന്നു.തിരക്ക് പിടിച്ച ജോലിക്കിടയില്‍ വീട്ടിലെത്തുന്ന രക്ഷിതാക്കള്‍ കുട്ടികളോട് പഠനത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.

അവരെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കണം. എന്നാല്‍ മാത്രമെ കൂടുതല്‍ അറിവ് അവര്‍ക്കുണ്ടാകുവെന്നും പത്മനാഭന്‍ പറഞ്ഞു. വായനാശീലം വളര്‍ത്തുന്നതിനും കുട്ടികളില്‍ കൂടുതല്‍ അറിവ് നേടുന്നതിനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീടുകളില്‍ പോയി കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളുള്ള പുസ്തകങ്ങള്‍ എത്തിച്ചു നല്‍കാന്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു,

ലൈബ്രറി ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവർത്തകര്‍ക്ക് കുടുതല്‍ കാര്യങ്ങള്‍ അറിയണം. എന്നാല്‍ മാത്രമെ പിന്‍തലമുറക്ക് അറിവ് പകരാന്‍ സാധിക്കുകയുള്ളു., ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിസിസി ഓഫീസില്‍ ആരംഭിച്ച വായന മുറി എന്തുകൊണ്ടും നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു, ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷതവഹിച്ചു.

ആര്‍ അമര്‍നാഥ്, കെ പ്രമോദ് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, അഡ്വ. ടി ഒ മോഹനന്‍, എം പി ഉണ്ണികൃഷ്ണന്‍, എം നാരായണന്‍ കുട്ടി, വി വി പുരുഷോത്തമന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213327/kannur)