---
title: "ലോക അരിവാള്‍ രോഗ ദിനം: ജില്ലാതല ഉദ്ഘാടനം നടന്നു"
english_title: "Pookkdu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213330/pookkodu"
published_at: "2024-06-20T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66736fe0d3dd3_IMG-20240620-WA0006.jpg"
keywords: []
---

# ലോക അരിവാള്‍ രോഗ ദിനം: ജില്ലാതല ഉദ്ഘാടനം നടന്നു

> **Lead Summary:**  **വൈത്തിരി**: പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ലോക അരിവാള്‍ രോഗദിനം ജില്ലാതല ഉദ്ഘാടനം ബോധവത്ക്കരണ ക്ലാസ്, സ്‌ക്രീനിങ് ടെസ്റ്റ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. രോഗ നിര്‍ണയത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ കുട്ടികള്‍ക്ക് വായനാദിന ആശംസകള്‍ നേര്‍ന്നു.

## Article Content

 **വൈത്തിരി**: പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച ലോക അരിവാള്‍ രോഗദിനം ജില്ലാതല ഉദ്ഘാടനം ബോധവത്ക്കരണ ക്ലാസ്, സ്‌ക്രീനിങ് ടെസ്റ്റ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. രോഗ നിര്‍ണയത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ കുട്ടികള്‍ക്ക് വായനാദിന ആശംസകള്‍ നേര്‍ന്നു.

വൈത്തിരി താലൂക്ക് ആശുപത്രി ഫിസിഷ്യന്‍ ഡോ. വിവേകിന്റെ നേതൃത്വത്തില്‍ അരിവാള്‍ രോഗ ബോധവത്ക്കരണ ക്ലാസ് നടത്തി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ് അധ്യക്ഷനായ പരിപാടിയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് അംഗം ജ്യോതിഷ് കുമാര്‍, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ്, ഐ.റ്റി.ഡി.പി വയനാട് പ്രോജക്ട് ഓഫീസര്‍ ജി. പ്രമോദ്, ഡി.പി.എം സമീഹ സെയ്തലവി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍, വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ രാജ്, ഇ.എം.ആര്‍.എസ് പൂക്കോട് ഹെഡ്മിസ്ട്രസ്സ് ഷീന ബാസ്റ്റ്യന്‍, സീനിയര്‍ സൂപ്രണ്ട് എൻ.സിന്ധു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213330/pookkodu)