---
title: "കരിപ്പൂരിൽ ലഹരി കടത്ത് സംഘം പിടിയിൽ"
english_title: "Karippor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213383/karippor"
published_at: "2024-06-20T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673b6a992c3d_IMG-20240620-WA0014.jpg"
keywords: []
---

# കരിപ്പൂരിൽ ലഹരി കടത്ത് സംഘം പിടിയിൽ

> **Lead Summary:** **കരിപ്പൂർ** : വിമാനത്താവളം കേന്ദ്രീകരിച്ച്‌ വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിലായി.കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. കണ്ണൂർ പിണറായി സ്വദേശി റമീസ്, കണ്ണപുരം അഞ്ചാംപീടിക സ്വദേശി റിയാസ്, വയനാട് അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശി പുത്തൻപുരക്കല്‍ ഡെന്നി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ എയർപോർട്ട് പരിസരത്തെ ലോഡ്ജില്‍ നിന്നാണ് കണ്ണൂർ സ്വദേശികളായ യുവാക്കളെ ലഹരി മരുന്നുമായി പിടികൂടിയത്.

## Article Content

**കരിപ്പൂർ** : വിമാനത്താവളം കേന്ദ്രീകരിച്ച്‌ വിദേശത്തേക്ക് ലഹരി വസ്തുക്കള്‍ കടത്തുന്ന അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിലായി.കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. കണ്ണൂർ പിണറായി സ്വദേശി റമീസ്, കണ്ണപുരം അഞ്ചാംപീടിക സ്വദേശി റിയാസ്, വയനാട് അമ്പലവയല്‍ ആയിരം കൊല്ലി സ്വദേശി പുത്തൻപുരക്കല്‍ ഡെന്നി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ എയർപോർട്ട് പരിസരത്തെ ലോഡ്ജില്‍ നിന്നാണ് കണ്ണൂർ സ്വദേശികളായ യുവാക്കളെ ലഹരി മരുന്നുമായി പിടികൂടിയത്.

വിദേശത്തേക്ക് കടത്താൻ ട്രോളി ബാഗില്‍ ലഹരി മരുന്ന് സെറ്റ് ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലയില്‍ ആദ്യമായാണ് വൻതോതില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്. തയ്‍ലന്‍റില്‍ നിന്നും ബാങ്കോക്കില്‍ നിന്നും ഇവിടെ എത്തിക്കുന്ന ഹൈബ്രിഡ് ലഹരി, പിന്നീട് കാരിയർ മാർ മുഖേന വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. പ്രതികളെ വിശദമായി ചോദ്യംചെയ്തതില്‍ എയർപോർട്ട് കേന്ദ്രീകരിച്ച്‌ ലഹരി കടത്തുന്ന സംഘങ്ങളെ കുറിച്ച്‌ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213383/karippor)