---
title: "കണിച്ചാർ ഗ്രാമപഞ്ചായത്തിൽ   സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു."
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213418/kanichar"
published_at: "2024-06-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673cd676ca55_IMG-20240620-WA0019.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്തിൽ   സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

> **Lead Summary:** **ഏലപ്പീടിക**: കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഏലപ്പീടികയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.ഏലപ്പീടിക വന സംരക്ഷണ സമിതി ഓഫീസ് ബിൽഡിംങ്ങിന് മുകളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.

## Article Content

**ഏലപ്പീടിക**: കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഏലപ്പീടികയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.ഏലപ്പീടിക വന സംരക്ഷണ സമിതി ഓഫീസ് ബിൽഡിംങ്ങിന് മുകളിലാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.

വെതർ സ്റ്റേഷന് ചുറ്റുമുള്ള പത്ത് കിലോമീറ്റർ എയർ ഡിസ്റ്റൻസാണ് പ്രവർത്തന പരിധി.പേരാവൂർ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളും, ആറളം ഫാമും, കൂത്ത്പറമ്പ് ബ്ലോക്കിലെ ചിറ്റാരിപറമ്പ് പഞ്ചായത്ത്, പാട്യം പഞ്ചായത്തിൻ്റെ ഭാഗങ്ങൾ, വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ഭാഗങ്ങൾ, കണ്ണവം, കൊട്ടിയൂർ റിസർവ്വ് വനമേഖലകളും ഈ വെതർ സ്റ്റേഷൻ്റെ പ്രവർത്തന പരിധിയിലുണ്ടാകും.

ഇത് പ്രവർത്തിക്കുന്നതിലൂടെ മഴയുടെ അളവ്, കാറ്റിൻ്റെ ശക്തി, കാറ്റിൻ്റെ ഗതി, ഹ്യുമിഡിറ്റി, (ആർദ്രത ) അന്തരീക്ഷ ഉഷ്മാവ്, ഇവയെല്ലാം മനസ്സിലാക്കാൻ കഴിയും. കണിച്ചാർ പഞ്ചായത്തിൻ്റെ ദുരന്തപ്രതിരോധ പ്രവർത്തനങ്ങളുടെ നാഴികക്കല്ലാണ് ഏലപ്പീടികയിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ. വെതർ സ്‌റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം നൽകിയ ഏലപ്പീടിക വന സംരക്ഷണ സമിതിയാണ്.

വാർഡ് മെമ്പർ ജിമ്മി അബ്രാഹത്തിൻ്റെ അദ്ധ്യക്ഷതയിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ വെതർ സ്റ്റേഷൻ സ്വിച്ച് ഓൺ ചെയ്തു.വന സംരക്ഷണ സമിതി പ്രസിഡണ്ട് ജോബ്.ഒ .എ മുഖ്യാഥിതിയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213418/kanichar)