---
title: "മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതമിഷൻ വായനാ ദിനം ആചരിച്ചു."
english_title: "Mananthavadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213439/mananthavadi"
published_at: "2024-06-20T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d622a8b69_IMG-20240620-WA0035.jpg"
keywords: []
---

# മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതമിഷൻ വായനാ ദിനം ആചരിച്ചു.

> **Lead Summary:** **മാനന്തവാടി** : 'വായനാ ദിനം' അതി വിപുലമായ പരിപാടികളോടെ മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷതവഹിച്ചു.

## Article Content

**മാനന്തവാടി** : 'വായനാ ദിനം' അതി വിപുലമായ പരിപാടികളോടെ മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കല്യാണി സ്വാഗതം പറഞ്ഞ ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷതവഹിച്ചു.

പ്രസ്തുത പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ വയനാട് ജില്ലാ സെക്രട്ടറി പി.കെ സുധീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സാക്ഷരത മിഷൻ മോണിറ്ററിംഗ് കോഡിനേറ്റർ ഷാജൂ ജോൺ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി ബിജോള്‍,മെമ്പർമാരായ പി ചന്ദ്രൻ, വിമല ബി എം, ഇന്ദിര പ്രേമചന്ദ്രൻ,വി ബാലൻ, രമ്യ താരേഷ്, ജോയ്സി ഷാജു, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ്, എച്ച് സി റോഷിനി, സാക്ഷരതാ മിഷൻ കോഡിനേറ്റർ ടിവി ശാസ്ത പ്രസാദ്, സാക്ഷരതാപ്രേരക്ക് ബൈജു ഐസക്, നോഡൽ പ്രേരക് ലീല എം, എ മുരളീധരൻ, ഷാനവാസ് കെ എന്നിവർ സംസാരിച്ചു.

സംസ്ഥാന-ജില്ലാ തലത്തിൽ മികച ലൈബ്രേറിയൻ ആയി തിരഞ്ഞെടുത്ത എം. നാരയണനേയും, പ്ലസ്. ടു തുല്യത പഠനം പൂർത്തീകരിച്ച് വീണ്ടും പഠിച്ച് ഡിഗ്രി കരസ്ഥമാക്കിയ ടി.കെ. മമ്മൂട്ടി, നിഷ ജോർജ്ജ് എന്നിവരെയും, തുല്യത പഠനത്തിന് ശേഷം പി.എസ്. സി എഴുതി ജോലി ലഭിച്ച ശരത്. വി, ശ്രീജിത്ത്. പി.എസ് എന്നിവരെയും സാക്ഷരത പ്രേരക്മാരെയും ചടങ്ങിൽ വച്ച് ആദരിച്ചു. മാനന്തവാടി ജി.വി.എച്ച്.എസിൽ +2 തുല്യത പഠനം നടത്തുന്നവരുടെ 'തിരികെ 'എന്ന മാഗസിൻ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213439/mananthavadi)