---
title: "പൊന്നോണത്തിന് ഒരു കുട്ട പൂവ് ;  തൈ വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Saplingsdistribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213474/saplingsdistribution"
published_at: "2024-06-20T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ec7a7a654_1000005206.jpg"
keywords: []
---

# പൊന്നോണത്തിന് ഒരു കുട്ട പൂവ് ;  തൈ വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ :** മുനിസിപ്പൽകോർപ്പറേഷൻ പരിധിയിൽ ജനകീയാസൂത്രണം 14-ാം പഞ്ചവത്സരപദ്ധതി 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി നടത്തുന്ന കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡിലും ഈ വർഷത്തിലെ ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് വേണ്ടി പൊന്നോണത്തിന് ഒരു കുട്ട പൂവ് വിളവ് വെടുപ്പിന് വേണ്ടിയുള്ള പൂചെടികളുടെ വിതരണം മേയർ ശ്രീ മുസ്‌ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അവർകൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കണ്ണൂർ :** മുനിസിപ്പൽകോർപ്പറേഷൻ പരിധിയിൽ ജനകീയാസൂത്രണം 14-ാം പഞ്ചവത്സരപദ്ധതി 2024-25 വാർഷിക പദ്ധതിയിൽ പെടുത്തി നടത്തുന്ന കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡിലും ഈ വർഷത്തിലെ ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് വേണ്ടി പൊന്നോണത്തിന് ഒരു കുട്ട പൂവ് വിളവ് വെടുപ്പിന് വേണ്ടിയുള്ള പൂചെടികളുടെ വിതരണം മേയർ ശ്രീ മുസ്‌ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അവർകൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, ഷമീമ ടീച്ചർ, വി.കെ ശ്രീലത, കൃഷി ഡെപ്യൂട്ടി ഡയരക്ടർ ശ്രീമതി. തുളസി ചെങ്ങാട്ട്, കൃഷി ഓഫീസർമാരായ ശ്രീകുമാർ ടി.പി. , ജേക്കബ് ജോർജ് എന്നിവർ പങ്കെടുത്തു.

ഓണക്കാലത്ത് അന്യ സംസ്ഥാനത്ത് നിന്നും എത്തുന്ന പൂക്കളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പൂക്കൾക്ക് അമിത വില ഈടാക്കുന്നത് ഒഴിവാക്കാനും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതായി മേയർ പറഞ്ഞു.

വരും കാലങ്ങളിൽ നമ്മുടെ ഭൂമിയിൽ തന്നെ വിളവെടുത്ത പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കി സമൃദ്ധമായ ഓണം ആഘോഷിക്കാൻ എല്ലാ മലയാളികൾക്കും കഴിയട്ടെ എന്ന് മേയർ ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213474/saplingsdistribution)