---
title: "കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ മേഖലയെ കുത്തഴിഞ്ഞ നിലയിലാക്കുന്നു :  കെ എസ് യു"
english_title: "Ksu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213609/ksu"
published_at: "2024-06-21T05:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674bdb3ef907_IMG-20240621-WA0001.jpg"
keywords: []
---

# കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസ മേഖലയെ കുത്തഴിഞ്ഞ നിലയിലാക്കുന്നു :  കെ എസ് യു

> **Lead Summary:** **കണ്ണൂർ** : കെ എസ് യു ജില്ലാ തല സ്കൂൾ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും മലബാറിലെ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റ്‌ ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോൾ ഭരണവിലാസം സംഘടനയായ എസ്.എഫ്ഐ ആത്മാവിനെ പോലെ നിശ്ചലമായിരിക്കുകയാണെന്നും കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരി.

## Article Content

**കണ്ണൂർ** : കെ എസ് യു ജില്ലാ തല സ്കൂൾ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി നേരിടുകയാണെന്നും മലബാറിലെ വിദ്യാർത്ഥികൾ പ്ലസ് വൺ സീറ്റ്‌ ലഭിക്കാതെ ദുരിതമനുഭവിക്കുമ്പോൾ ഭരണവിലാസം സംഘടനയായ എസ്.എഫ്ഐ ആത്മാവിനെ പോലെ നിശ്ചലമായിരിക്കുകയാണെന്നും കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി ഫർഹാൻ മുണ്ടേരി.

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ മൂന്നാം അലോട്മെന്റിന് ശേഷവും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ പടിക്ക് പുറത്തായിരിക്കുകയാണെന്നും കേരളത്തിലെ പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ഭാവിവെച്ച് പന്താടാൻ ശ്രമിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയെയും പരിവാരങ്ങളെയും റോഡിലൂടെ കടന്നുപോകാൻ കെ.എസ്.യു അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു . കെ എസ് യു ജില്ലാ തല സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ ഹൈ സ്കൂൾ വിദ്യാർത്ഥി റിഷാൽ കൃഷ്ണയ്ക്ക് മെമ്പർഷിപ്പ് നൽകി ജില്ലയിലെ സ്കൂൾ മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി. കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ, ഹരികൃഷ്ണൻ പാളാട്,രാഗേഷ് ബാലൻ,കൂത്തുപറമ്പ് ബ്ലോക്ക്‌ പ്രസിഡന്റ്‌ സൂര്യ തേജ് എ എം,പ്രകീർത്ത് മുണ്ടേരി,പ്രിൻസ് പി പി,സായന്ത്‌ തയ്യുള്ളതിൽ,അജ്വദ് പറമ്പത്ത് , ഡാനിഷ് നിള്ളങ്ങൽ , അശ്വിൻ കെ പി,അനുരഞ്ച് കെ,വൈഷ്ണവി കെ,ശിവജിത്ത് എസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213609/ksu)