---
title: "ഇരിട്ടി പൈതൃക പാലത്തിന്റെ ക്രോസ്സ് ഗർഡർ പുനഃസ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213612/iritty"
published_at: "2024-06-21T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674bfe687d7e_IMG-20240621-WA0005.jpg"
keywords: []
---

# ഇരിട്ടി പൈതൃക പാലത്തിന്റെ ക്രോസ്സ് ഗർഡർ പുനഃസ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു

> **Lead Summary:**  **ഇരിട്ടി** ; കണ്ടയ്നർ ലോറി ഇടിച്ചു ഒടിഞ്ഞു തൂങ്ങിയ ഇരിട്ടിയുടെ പൈതൃക അടയാളമായ പഴയ പാലത്തിന്റെ ക്രോസ്സ് ഗർഡർ പുനഃസ്ഥാപിക്കുന്ന പ്രവർത്തി ഇന്നലെ ആരംഭിച്ചു . കണ്ടയ്നർ ലോറി ഇടിച്ച് പാലത്തിന്റെ ക്രോസ്സ് ഗർഡർ തകർന്നതോടെ രണ്ട് ആഴ്ചയിൽ അധികമായി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരുന്നു .

## Article Content

 **ഇരിട്ടി** ; കണ്ടയ്നർ ലോറി ഇടിച്ചു ഒടിഞ്ഞു തൂങ്ങിയ ഇരിട്ടിയുടെ പൈതൃക അടയാളമായ പഴയ പാലത്തിന്റെ ക്രോസ്സ് ഗർഡർ പുനഃസ്ഥാപിക്കുന്ന പ്രവർത്തി ഇന്നലെ ആരംഭിച്ചു . കണ്ടയ്നർ ലോറി ഇടിച്ച് പാലത്തിന്റെ ക്രോസ്സ് ഗർഡർ തകർന്നതോടെ രണ്ട് ആഴ്ചയിൽ അധികമായി ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരുന്നു .

അപകടത്തിന് കാരണമായ ലോറി അടക്കം പാലത്തിന് സമീപം ആഴ്ചകളോളം നിർത്തിയിട്ടതും ഇരിട്ടി ടൗണിലും പുതിയ പലത്തിലും അനുഭവപ്പെടുന്ന ഗതാഗത കുരുക്കും മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു . പൈതൃക പാലത്തിലെ ഗതാഗത നിയന്ത്രണം പുതിയ പാലത്തിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് സൃഷ്ടിച്ചിരുന്നു . ആംബുലൻസ് അടക്കമ്മുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെട്ടതോടെയാണ് കഴിഞ്ഞ ദിവസം പാലത്തിന് സമീപത്തുനിന്നും ലോറി മാറ്റിയത് .

ജനങ്ങളുടെ യാത്രാ ക്ലേശം നിരന്തരം വാർത്ത ആയതോടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ഇപ്പോഴത്തെ അടിയന്തിര നടപടി . അടർന്ന് തൂങ്ങിയ ഇരുമ്പ് ക്രോസ്സ് ഗർഡർ വെൽഡ് ചെയ്തു പിടിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213612/iritty)